- Advertisement -Newspaper WordPress Theme
HAIR & STYLEകിഡ്‌നി സ്‌റ്റോണിനെ നേരത്തെ തിരിച്ചറിയാം

കിഡ്‌നി സ്‌റ്റോണിനെ നേരത്തെ തിരിച്ചറിയാം

കിഡ്നി സ്റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് എന്ന് പറയുന്നത് ഇപ്പോള്‍ വളരെ സാധാരണ രോഗമായി മാറിയിട്ടുണ്ട്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നടുവേദന

വൃക്കയിലെ കല്ലുകളുടെ പ്രധാന ലക്ഷണങ്ങളിലൊന്ന് നടുവേദനയാണ്. പുറകിലോ, വശത്തോ അതായത് വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നതുമായ വേദന വൃക്കയിലെ കല്ലിന്റെ ഒരു പ്രധാന ലക്ഷണമാണ്.

മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രമൊഴിക്കുമ്പോള്‍ തോന്നുന്ന വേദനയും അസ്വസ്ഥതയും ചിലപ്പോള്‍ കിഡ്നി സ്റ്റോണിന്റെ ലക്ഷണമാകാം. മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, പുകച്ചില്‍ എന്നിവയാണ് മറ്റൊരു ലക്ഷണം. അടിക്കടിയുള്ള മൂത്രമൊഴിക്കലും കിഡ്നി സ്റ്റോണിന്റെ ലക്ഷണമാകാം.

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം കാണുന്നതും വൃക്കയില്‍ കല്ലുള്ളവരിലെ ഒരു സാധാരണ ലക്ഷണമാണ്. രക്തം ചുവപ്പ്, പിങ്ക് അല്ലെങ്കില്‍ തവിട്ട് നിറത്തിലാകാം കാണപ്പെടുക. മൂത്രത്തില്‍ ദുര്‍ഗന്ധം വമിക്കുകയും ചെയ്യും.

കാലുകളില്‍ വീക്കം

കാലുകളില്‍ വീക്കം, നില്‍ക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.

ഓക്കാനം, ഛര്‍ദ്ദി

ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്റെ സൂചനയാകാം. അതുപോലെ കടുത്ത പനിയും ക്ഷീണവും ചിലരില്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme