ഭക്ഷണസാധനങ്ങളോടുള്ള അലര്‍ജി
മലബന്ധം കാരണം വയറിന്റെ താഴ് ഭാഗത്ത് വേദന വരാം
അസിഡിറ്റി കൊണ്ട് വയറിന്റെ മേല്‍ഭാഗത്ത് വേദന വരാം
ഭക്ഷ്യവിഷബാധ വയറുവേദനയുടെ ഒരു പ്രധാന കാരണമാണ്. ഇത് വൈറസ് കൊണ്ടോ ബാക്ടീരിയ കൊണ്ടോ ഉണ്ടാകാം.
ഗ്യാസ്‌ട്രോഎന്ററൈറ്റിസ് വയറുവേദനയുടെ മറ്റൊരു പ്രധാന കാരണമാണ്. വൈറസ് കൊണ്ടോ
ബാക്ടീരിയ കൊണ്ടോ ഉണ്ടാകുന്ന ഈ രോഗത്തില്‍ വയറുവേദനക്ക് പുറമെ ഛര്‍ദ്ദിയും വയറിളക്കവുമുണ്ടാകുന്നു
മൈഗ്രേന്‍ തലവേദനയുണ്ടാകുമ്‌ബോള്‍ പലപ്പോഴും വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടാകുന്നതായി കാണാറുണ്ട്. ഇതിനെ മൈഗ്രേന്‍ വയറുവേദന എന്നു വിശേഷിപ്പിക്കുന്നു.
വയറുവേദനയുടെ മറ്റൊരു കാരണമാണ് എയറോഫാഗിയ. ഈ രോഗമുള്ളവര്‍ വായു അധികമായി ഉള്ളിലേക്കെടുക്കുകയും ഇത് വയറിലെത്തി വേദനയുണ്ടാക്കുകയും ചെയ്യുന്നു. ഏമ്ബക്കം, ഇക്കിള്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയവയും ഈ അസുഖം കൊണ്ടുണ്ടാകാം.
രോഗമല്ലാത്ത മറ്റ് ഏതെങ്കിലും ബാഹ്യമായ കാരണം കൊണ്ടും വയറുവേദന വരാം. ഉദാഹരണത്തിനു ഏതെങ്കിലും കീടങ്ങളുടെ കടിയേറ്റാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറുവേദന വരാം. കറുത്ത ചിലന്തി കടിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വയറുവേദനയുണ്ടാകാറുണ്ട്.