in , , , , , , ,

കാന്‍സര്‍ ചികിത്സയിലുണ്ടായ മുന്നേറ്റം രോഗികള്‍ക്ക് പ്രതീക്ഷയേകും

Share this story

കാന്‍സര്‍ ഗവേഷണത്തിലുണ്ടാകുന്ന ഏതുതരം മുന്നേറ്റവും പ്രതീക്ഷ നല്‍കുന്നതാണ്. വലിയൊരു വിഭാഗം കാന്‍സറും ഇപ്പോള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ചില കാന്‍സറുകള്‍ ഇപ്പോഴും വേണ്ടത്ര ഭേദമാക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല രോഗം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ചികിത്സാഫലം കുറയുന്നുണ്ട്. അതുകൊണ്ട് പുരോഗമിച്ച ഘട്ടത്തിലെത്തിയ കാന്‍സറികളുടെ ചികിത്സയില്‍ ഉണ്ടാകുന്ന ഏതു മുന്നേറ്റവും പ്രതീക്ഷ നല്‍കുന്നു.

ഡോസ്റ്റര്‍ലിമാബ് എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ പ്രതീക്ഷ നല്‍കുന്നു. ഈ മരുന്ന് ഉപയോഗിച്ച 12 – പേരില്‍ മൂന്നാം സ്റ്റേജിലുള്ള കാന്‍സര്‍ ആറ്മാസകാലയളവില്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നും കാണിച്ചില്ല എന്നത് വലിയ പ്രതീക്ഷയാണ്.

എന്നാല്‍ ആറുമാസം ചുരുങ്ങിയ കാലയളവിലുള്ള ഗവേഷണമാണ്. അതുകൊണ്ട് ഇത് ധൃതിവെച്ചുള്ള പ്രഖ്യാപനമായിതോന്നുന്നു. കീമോതെറാപ്പിയും റേഡിയേഷനും ആവശ്യമായി വന്നാല്‍ സര്‍ജറിയാണ് മൂര്‍ച്ഛിച്ച ഘട്ടത്തിലെ കാന്‍സറിനുളള ചികിത്സ.ഇമ്മ്യൂണോതെറാപ്പിമരുന്ന് മാത്രം നല്‍കി ഇത്രയും ഫലം കിട്ടി എന്നതാണ് ഈ ഗവേഷണത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ഈ ഫലം ഇനിയുളള രോഗികളിലും ലഭിക്കുമോ എന്നതാണ് പ്രധാനം .

ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ നമ്മുടെ നാട്ടിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട് എന്നാല്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സാരീതിയാണിത്.ചില രോഗികളില്‍ നല്ല ഫലം ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുചില രോഗികളില്‍ ഫലം കുറവുമാണ്. ഏതുതരം കാന്‍സറാണ് എന്നതിന് അനുസരിച്ചും വ്യകതികള്‍ക്ക് അനുസരിച്ചും ഇമ്മ്യൂണോതെറാപ്പിമരുന്നുകളുടെ ഫലത്തില്‍ വ്യത്യാസം കാണിക്കുന്നുണ്ട്. ശ്വാസകോശ കാന്‍സറിനും വ്യക്കയിലെ കാന്‍സറിനുമെല്ലാം നല്ല ഫലം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത് എല്ലാ രോഗികളിലും ഒരുപോലെയുമല്ല. ഇമ്മ്യൂണോതെറാപ്പി മരുന്നുകള്‍ ആരിലൊക്കെ ഫലപ്രദമാകും എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ പറ്റുമോ എന്നത് സംബന്ധിച്ചും ഒട്ടേറെ ഗവേഷണങ്ങള്‍ നടന്നു.പി.ഡി.എല്‍.1 എന്ന ബയോമാര്‍ക്കറിനെ അങ്ങനെയാണ് പരിഗണിക്കുന്നത്. പി.ഡി.എല്‍.1 അമ്പത് ശതമാനത്തിന് മുകളിലാണെങ്കില്‍ ഇമ്മ്യൂണോതെറാപ്പിമരുന്നു കൊണ്ടുമാത്രം നല്ല ഫലം കിട്ടുമെന്ന നിഗമനത്തിലെത്തി. ഈ ബയോമാര്‍ക്കര്‍ 1-50 ശതമാനത്തിന് ഇടയിലാണെങ്കില്‍ കീമോതെറാപ്പിയും ഇമ്മ്യൂണോതെറാപ്പിമരുന്നും നല്‍കാം.പക്ഷേ, ഇത്തരം നിഗമനങ്ങളും നൂറ് ശതമാനവും ക്യത്യമായിരിക്കണമെന്നില്ല എന്ന അവസ്ഥയുമുണ്ട്.

കാന്‍സറിനെ കീഴടക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കാന്‍സര്‍ കോശങ്ങള്‍ക്ക് അതീജീവിക്കാനുളള എല്ലാ വഴികളും അടച്ചുകൊണ്ടുളള ചികിത്സകളാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്. കാന്‍സറിനെ കീഴടക്കാനുളള ശ്രമം 2030 ആകുമ്പോഴേക്ക് നിര്‍ണായക ഘട്ടത്തിലെത്തുമെന്നാണ് വൈദ്യശാസ്രകലോകം കണക്കാക്കുന്നത്.

മൂന്നു വയസ്സുകാരന്റെ മലാശയരോഗം താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ഭേദമാക്കി കിംസ്‌ഹെല്‍ത്ത്

പ്രസവശേഷവും ഉണ്ടാകുന്ന വേദനകള്‍ക്ക് ഇലകട്രോതെറപ്പി