സ്ത്രീകളില്‍ ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഫിസിയോതെറപ്പി ചികിത്സയുടെ ഭാഗമായ ഇലകട്രോതെറപ്പി (Electrotherapy) ഫലപ്രദമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന നടുവേദനയ്ക്ക് മോയിസ്റ്റ് ഹീറ്റ് തെറപ്പി (MHT), ട്രമന്‍സ്‌ക്യൂട്ടേനിയ്‌സ് ഇലകട്രിക്കല്‍ നെര്‍വ് സ്റ്റിമുലേഷന്‍ (TENS) പോലുളള ചികിത്സാരീതികള്‍ ഗുണം ചെയ്യും. ഗര്‍ഭകാലത്ത് സ്ത്രീകളുടെ ഇടുപ്പിന്റെ അസ്ഥിയുടെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്യൂബിക് സിംഫസിസ് (Pubic Symphysis) എന്ന സന്ധിക്ക് ഇളക്കം സംഭവിക്കുകയും തന്മൂലം ഇടുപ്പിന് കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യാം. ഇടുപ്പിനെ താങ്ങുന്ന ബെല്‍റ്റുകള്‍ (Pelvic binder), ക്രയോതെറപ്പി (cryotherapy) മോയിസ്റ്റ് ഹീറ്റ് തെറപ്പി (HMT) തുടങ്ങിയ ചികിത്സാരീതികള്‍ ഈ അവസരത്തില്‍ നല്ലതാണ്.
ഗര്‍ഭിണികളെയും, പ്രസവശേഷം സ്ത്രീകളെയും അലട്ടുന്ന മറ്റൊരു പ്രശ്‌നമാണു നട്ടെല്ലിന്റെ ഏറ്റവും താഴെയുളള ടെയില്‍ബോണിലെ വേദന (coccydenia), ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും കംിനമായ വേദന ഉണ്ടാകാം. അള്‍ട്രാസൗണ്ട് തെറപ്പി, ട്രാന്‍സ്‌ക്യൂട്ടേനിയസ് ഇലകട്രിക്കല്‍ നെര്‍വ് സ്റ്റിമുലേഷന്‍, ഐസ് പായ്ക്ക്, മൊയിസ്റ്റ് ഹീറ്റ് തെറപ്പി തുടങ്ങിയുളള ഇലകട്രോതെറപ്പി ചികിത്സാരീതികള്‍ ഈ ഘട്ടത്തില്‍ പ്രയോജന പ്രദമാണ്. പെല്‍വിക് ഫ്ളോര്‍ പേശികളുടെ ബലക്കുറവിന് ഇലകട്രിക്കല്‍ നെര്‍വ് സറ്റിമുലേഷന്‍ (EMS) ഇന്റര്‍മിറ്റന്റ് തെറപ്പി (IFT) ഇന്റര്‍മിറ്റന്റ തെറപ്പി (IFT) എന്നീ ചികിത്സകള്‍ വ്യായാമത്തിനോടൊപ്പം ചെയ്യുന്നതുഫലപ്രദമാണ്. ഹൈഡ്രോതെറപ്പി ( Hydrotherapy) അക്വാട്ടിക് തെറപ്പി (Aquatic Therapy) പോലുളള ചികിത്സാരീതികള്‍ ഗര്‍ഭിണികള്‍ക്ക് അവരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നു മുക്തി നേടാന്‍ സഹായിക്കുന്നു.ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അസ്ഥിവേദന, പ്രസവവേദന തുടങ്ങിയവയെ ശമിപ്പിക്കാന്‍ ഈ തെറപ്പി ഉപയോഗിക്കാം. പ്രസവ സമയത്തുണ്ടാകുന്ന മാനസിക സമ്മര്‍ദവും തടയാം.