ഒആര്‍എസ് ലായനി നല്‍കണം
കുട്ടികളില്‍ സര്‍വസാധാരണമാണ് വയറിളക്കം.മിക്കവാറുമുളള വയറിളക്കത്തിനു കാരണം വൈറസാണ്. വൈറസുകള്‍ കൂടാതെ ബാക്ടീരിയകളും അമീബ, ജിയാര്‍
ഡിയ തുടങ്ങിയ പാരസൈറ്റുകളും വയറിളക്കം ഉണ്ടാക്കാറുണ്ട്. പനിയും ഛര്‍ദിയും ആണ് തുടക്കം.
വയറ്റിലെ അണുക്കളെ പുറംതളളാനുളള ശരീരത്തിന്റെ ഒരു മാര്‍ഗമാണ് വയറിളക്കം
വയറിളക്കം ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം സംഭവിച്ചു കുഞ്ഞിന്റെ ആരോഗ്യം തകരാറിലാകാം.
അധികമായുളള കരച്ചില്‍, മയക്കം, കുഴിഞ്ഞ കണ്ണുകള്‍, ചുളിഞ്ഞ ചര്‍മം, മൂത്രം ചെറിയ അളവില്‍ മാത്രം പോവുക, ദാഹം ഉണ്ടെങ്കിലും വെളളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.
ഓരോ പ്രാവശ്യവും വയറിളക്കം ഉണ്ടായാല്‍ അധിക പാനീയം നല്‍കണം കരിക്കിന്‍വെളളം ഉപ്പിട്ട കഞ്ഞിവെളളം, ഉപ്പിട്ട നാരങ്ങാ വെളളം, ഒആര്‍എസ് (ഓറല്‍ ഡീഹൈഡ്രേഷന്‍ സൊല്യൂഷന്‍) ലായനി എന്നിവ നല്‍കാം.
ഒആര്‍എസ് ലായനി രണ്ടോ മൂന്നോ സ്പൂണ്‍ വീതം ഏതാനും മിനിറ്റുകള്‍ ഇടവിട്ട് നല്‍കണം.
മറ്റു പാനീയങ്ങള്‍, പഴച്ചാറുകള്‍ എന്നിവ നല്‍കരുത്.
വയറിളക്കം ഉളളപ്പോഴും സാധാരണ ആഹാരം കുഞ്ഞിനു നല്‍കണം. ഭക്ഷണം നല്‍കാതിരുന്നാല്‍ കുടലിന്റെ പ്രവര്‍ത്തനം കുറഞ്ഞ് അമിതമായിക്ഷീണിക്കും.
പലപ്പോഴും വയറിളക്കം വന്നാല്‍ ഒആര്‍എസ് ലായനി എന്ന മാര്‍ഗം കൊണ്ടുതന്നെ ഭേദമാകാറുണ്ട്. മറ്റു മരുന്നുകളുടെ ആവശ്യം വരാറില്ല.
കുടലിന്റെ പ്രവര്‍ത്തനം ശരിയാകാന്‍ സിങ്ക്ഗുളിക നല്‍കാറുണ്ട്.
ബാകടീരിയല്‍ അണുബാധ മുലമുളള വയറുകടിക്കു ആന്റിബയോട്ടിക്കുകള്‍ ആവശ്യമായി വരാം.ഈ അവസ്ഥ കുട്ടികളില്‍ അധികം കാണാറില്ല.
വയറിളക്കം മൂന്നാഴ്ചയില്‍ കൂടുതല്‍ തുടരുകയാണെങ്കില്‍ വിശദമായ പരിശോധന വേണ്ടിവരും. രക്തം, മലം എന്നിവ പരിശോധിക്കേണ്ടിവരും.