- Advertisement -Newspaper WordPress Theme
HAIR & STYLEനീര് മാറ്റാന്‍ അഗത്തിപ്പൂവ്

നീര് മാറ്റാന്‍ അഗത്തിപ്പൂവ്

വഞ്ചിയുടെ ആകൃതിയും വളഞ്ഞ പൂവും ഉള്ളതിനാല്‍ ഇതിനെ വക്രപുഷ്പ എന്നൊരു പേരു നല്‍കിയിട്ടിട്ടുണ്ട്്. ഭംഗിയേറിയ ഈ പൂക്കള്‍ നേത്രരോഗങ്ങളില്‍ വിശേഷിച്ച് നിശാന്ധത, ചെങ്കണ്ണ്് ഇവയില്‍ ഫലപ്രദമാണ്. അഗത്തിപ്പൂക്കള്‍ സ്മൃതിപ്രദവും ബുദ്ധിപ്രദവുമാണ്. ഈ പൂക്കള്‍ അപസ്മാരം, അസ്ഥിരോഗങ്ങള്‍, മാനസിക രോഗങ്ങള്‍, ഇടവിട്ടു വരുന്ന പനി, വിളര്‍ച്ച, പീനസം, പ്ലീഹാ വീക്കം, കുടല്‍ രോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, വിരശല്യം ഇവയിലും ഉപയോഗിക്കുന്നു. ചുവപ്പും വെളുപ്പും നിരത്തില്‍ അഗത്തിപ്പൂക്കളെ കാണാം.

ഭക്ഷണമായും ഔഷധമായും അഗത്തിപ്പൂക്കളും മൊട്ടും ഉപയോഗിക്കാറുണ്ട്്. ഇതില്‍ വിറ്റാമിന്‍ എ, ബി, സി ഇവ സമൃദ്ധമാണ്. പ്രോട്ടീന്‍, നാരുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം,ഫോസ്ഫറസ്, ആല്‍ക്കലോയ്ഡുകള്‍, ഗൈക്കോസൈഡുകള്‍ എന്നിവയും പ്രധാന ഘടകങ്ങളാണ്.അഗത്തിയുടെ മൊട്ടുകള്‍ ഇറുത്തുടനെ സലാഡോ സൂപ്പായോ ഉപയോഗിക്കാം.അഗത്തിപ്പൂക്കള്‍ കറിയാക്കിയോ മൂപ്പിച്ചോ ആവികയറ്റിയോ സൂപ്പോ സ്റ്റിയൂവോ ഒക്കെയായി പ്രയോജനപ്പെടുത്താം. അഷ്ടപല്ലവ തൈലത്തിലെ ഘടകമാണ് അഗത്തി.

അഗത്തിപ്പൂക്കള്‍ ചതച്ചെടുത്ത നര്് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുന്നത് പുഴുക്കടിയകറ്റും.
അഗത്തിപ്പൂക്കളും വേരും അരച്ച് പുരട്ടുന്നത്് സന്ധികളിലെ വേദനയോടു കൂടിയ നീരിന് ആശ്വാസമേകും.
200 മില്ലിലിറ്റര്‍ പാലില്‍ അഞ്ച്ഗ്രാം അഗത്തിപ്പൂക്കള്‍ അരിഞ്ഞ് ചേര്‍ത്ത് തിളപ്പിച്ചരിച്ചു കഴിക്കുന്നത് സ്ത്രീകളിലെ വെള്ളപോക്കിന് ഫലപ്രദമാണ്.
ചികിത്സയ്‌ക്കൊപ്പം ആഴ്ച്ചയിലൊരിക്കല്‍ അഗത്തിപ്പൂക്കള്‍ കറിയാക്കി കഴിക്കുന്നത്് നിശാന്ധതയുടെ പ്രശ്‌നങ്ങള്‍ കുറയ്്ക്കും..

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme