വായു മലീനീകരണത്തില്‍ എറ്റവും മുന്നില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി .തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഡല്‍ഹി ഏറ്റവും രൂക്ഷമായ വായു മലിനീകരണമുള്ള സ്ഥലങ്ങളില്‍ ഒന്നായി മാറിയത്. സ്വിറ്റ്സര്‍ലാന്‍ഡ് കേന്ദ്രമായ ഐക്യു എയര്‍ തയ്യാറാക്കിയ ലോക വായുനിലവാര റിപ്പോര്‍ട്ടിലാണ് ഡല്‍ഹി വീണ്ടും ഒന്നാമതെത്തിയത്. മലിനീകരണം ഏറ്റവും രൂക്ഷമായ ലോകത്തിലെ 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണ്.
ലോകാരോഗ്യസംഘടന നിഷ്കര്‍ഷിക്കുന്ന ക്യുബിക് മീറ്ററില്‍ 5 മൈക്രോഗ്രാം എന്ന നിലവാരമുള്ള ാെരു നഗരം പോലും ഇന്ത്യയിലില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 117 രാജ്യങ്ങളില്‍ 6475 നഗരങ്ങളിലെ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5ന്റെ അളവ് പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ധാക്കയാണ് പട്ടികയില്‍ രണ്ടാമത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡിന്റെ തലസ്ഥാനം എന്‍ജാമിനയാണു മുന്നാമത്. തജിക്കിസ്ഥാന്‍ തലസ്ഥാനമായ ഡുഷാന്‍ബെ, മാന്റെ തലസ്ഥാനം മസ്കത്ത് എന്നിവയാണു നാലും അഞ്ചും സ്ഥാനങ്ങളില്‍.
പിഎം 2.5ന്റെ നിലയില്‍ കഴിഞ്ഞ വര്‍ഷം 14.6% വര്‍ധനയുണ്ടെന്നാണ് കണ്ടെത്തല്‍. ക്യുബിക് മീറ്ററില്‍ 96.4 മൈക്രോഗ്രാം ആയി ഇതു വര്‍ധിച്ചു.2020ല്‍ 84 മൈക്രോഗ്രാം ആയിരുന്നു പിഎം 2.5