in ,

അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുമാസത്തിനിടെ മരിച്ചത് മൂന്നുകുട്ടികള്‍, സ്വിമ്മിങ് പൂളുകളും കുളങ്ങളും അപകടകാരികളോ

Share this story

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചുള്ള മരണങ്ങള്‍ കേരളത്തില്‍ വീണ്ടും വീണ്ടും കേള്‍ക്കുകയാണ്.ഇന്ന് കൂടി 14 വയസുള്ള ആണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഫറോക്ക് സ്വദേശിയായ പതിമൂന്നുവയസ്സുകാരന്‍ മൃദുല്‍ ആണ് ഏറ്റവുമൊടുവില്‍ മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം സംഭവിച്ചത്. ഇതോടെ രണ്ടുമാസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. ഫാറൂഖ് കോളേജിനടുത്തെ അച്ചംകുളത്തില്‍ കുളിച്ച കുട്ടി രണ്ടു ദിവസം കഴിഞ്ഞാണ് തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ജൂണ്‍ അവസാനമാണ് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുകാരി ദക്ഷിണ രോഗംബാധിച്ച് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു മരണം. തലവേദനയും ഛര്‍ദിയും ബാധിച്ചാണ് ദക്ഷിണയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയസമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു.

രോഗംബാധിച്ച് മലപ്പുറം മുന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസ്സുകാരി മേയ് മാസത്തില്‍ മരിച്ചിരുന്നു. കലടുണ്ടിപ്പുഴയില്‍ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു. പുഴയില്‍ കുളിച്ചതിലൂടെയാണ് അഞ്ചുവയസ്സുകാരിയുടെ ശരീരത്തിലും അമീപ പ്രവേശിച്ചതെന്നാണ് കരുതുന്നത്. അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേകമാര്‍ഗരേഖ പുറത്തിറക്കുമെന്ന് കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. രോഗം സംബന്ധിച്ച് അവബോധം ശക്തിപ്പെടുത്തണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

തലച്ചോറിനെ തിന്നുന്ന അമീബ, കുളത്തില്‍ കുളിച്ച് കയറിയ കുട്ടിക്ക് ജീവന്‍ നഷ്ടമായത് ഇങ്ങനെ

കണ്ണുകള്‍ക്കും വേണം കൃത്യമായ ഭക്ഷണവും പരിപാലനവും