in ,

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Share this story

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്ത്രണ്ടുകാരനാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പനിയും ചര്‍ദ്ദിയും തലവേദനയുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടി ഫാറൂഖ് കോളേജിന് സമീപത്തെ കുളത്തില്‍ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പകര്‍ന്നതെന്നാണ് കരുത്തുന്നത്. കുളത്തില്‍ കുളിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഈ മാസം 12ന് കോഴിക്കോട് പതിമൂന്നുകാരി അമീബിക് മസ്തിഷ്‌കജ്വരം മൂലം മരിച്ചിരുന്നു. നിരന്തരം രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

നടുവേദന ഉണ്ടാകാതിരിക്കാന്‍ നിത്യ ജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്