- Advertisement -Newspaper WordPress Theme
HEALTHനടുവേദന ഉണ്ടാകാതിരിക്കാന്‍ നിത്യ ജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

നടുവേദന ഉണ്ടാകാതിരിക്കാന്‍ നിത്യ ജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

വ്യായാമക്കുറവാണ് നടുവേദനയ്ക്ക് ഒരു പ്രധാന കാരണം. ശരീരം അനങ്ങാതിരുന്നാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലാണ്. ദിവസേന അര മണിക്കൂറെങ്കിലും നടക്കണം. അല്ലെങ്കില്‍ നീന്തല്‍, ജോഗിംങ് ഇവയിലേതെങ്കിലും ശീലിക്കുന്നതും നല്ലതാണ്.

കിടപ്പിലും കാര്യമുണ്ട്്. നമ്മുടെ കിടപ്പിന്റെ പ്രത്യേകത ചിലപ്പോള്‍ നടുവേദനയെ ക്ഷണിച്ചു വരുത്തിയേക്കാം. കിടക്കുമ്ബോള്‍ ഉറപ്പുള്ളതും നിരപ്പായതുമായ തലങ്ങളില്‍ കിടന്നുറങ്ങുക.

തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മെത്ത കൂടുതല്‍ മൃദുവാകാത്തത് വേണം. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ബലപ്പെടുത്തുന്നതായിരിക്കണം.

ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു മണിക്കൂറെങ്കിലും ഇടവിട്ട് നീണ്ടു നിവരുകയും ചെറുതായി നടക്കുകയും ചെയ്യുക.

ഒരേ രീതിയില്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യാതിരിക്കണം. പേശികള്‍ക്ക് സദാ വ്യായാമം ലഭിക്കണം.

കിടന്നിട്ട് എഴുന്നേല്‍ക്കുമ്ബോള്‍ ഒരു വശം തിരിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കണം. നേരെ മുന്നിലേക്ക് എഴുന്നേല്‍ക്കുമ്ബോള്‍ നടുവിന് കൂടുതല്‍ ആയാസം ഉണ്ടാകുന്നു.

ഭാരമെടുക്കുമ്ബോള്‍ രണ്ടു മുട്ടും മടക്കി നടുവ് കുനിയാതെ ഭാരം ശരീരത്തോട് പരമാവധി ചേര്‍ത്ത് പിടിച്ച്‌ എടുക്കുക. അല്ലാത്ത പക്ഷം ശരീരം ഭാരത്തിനൊപ്പം മുന്നോട്ട് വളയുകയും നടുവിന് തകരാര്‍ സംഭവിക്കാനിടവരികയും ചെയ്യും.

കൂടുതല്‍ നേരം അടുക്കളയില്‍ നിന്ന് പാത്രം കഴുകുകയും പച്ചക്കറി നുറുക്കുകയും ചെയ്യുമ്ബോള്‍ ഒരു ചെറിയ പടിയില്‍ ഒരു കാല്‍ കയറ്റിവച്ച്‌ നില്‍ക്കുന്നത് നല്ലതാണ്.

ഓഫീസില്‍ ജോലിക്കിടയിലും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്ബോഴും പരമാവധി നിവര്‍ന്നിരിക്കുക. കൈകള്‍ക്കും താങ്ങ് ഉണ്ടാകുന്നത് നന്ന്. കംപ്യൂട്ടറിന്റെ മോണിട്ടര്‍, മുന്നിലിരിക്കുന്ന ആളിന്റെ കണ്ണിന്റെ ലവലിന് മുകളിലായിരിക്കണം. ഇത് കഴുത്തും നടുവും നിവര്‍ന്നിരിക്കാന്‍ സഹായിക്കും.

വാഹനം ഓടിക്കുമ്ബോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം. ഇടുപ്പും മുട്ടും സമാന്തരമാകത്തക്ക വിധം സീറ്റ് ക്രമീകരിക്കണം. നടുവിന്റെ സംരക്ഷണത്തിനായി ഒരു ലമ്ബാര്‍ സപ്പോര്‍ട്ട് ഉപയോഗിക്കാം. ബൈക്ക് ഓടിക്കുമ്ബോള്‍ നിവര്‍ന്നിരുന്നു മാത്രം ഓടിക്കണം.

പരമാവധി ഹീല്‍ കുറഞ്ഞ ഷൂസുകളും ചെരിപ്പുകളും ധരിക്കുക. അതേ സമയം ഷൂസില്‍ ഇന്‍ സോള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme