ചര്‍മ്മം സംരക്ഷിക്കുന്നതിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി.
അപൂരിത ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് ബദാം, മാത്രമല്ല അവ വിറ്റാമിന്‍ ഇ യുടെ നല്ല ഉറവിടവുമാണ്. പല വിത്തുകളും ആന്റിഓക്സിഡന്റുകളുടെയും അപൂരിത ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടങ്ങളാണ്. ഇത് ആരോഗ്യകരമായ ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നു.
ഫ്‌ളാക്‌സ് സീഡുകളില്‍ ആല്‍ഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഫ്‌ളാക്‌സ് സീഡുകള്‍ സ്മൂത്തിയിലോ സാലഡിലോ ചേര്‍ക്കുന്നത് ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് സഹായകരമാണ്.
വാള്‍നട്‌സ് ഒരു പ്രധാന ഇനമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, ഇ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഈ നട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചര്‍മ്മത്തെ മിക്കപ്പോഴും തിളക്കമാര്‍ന്നതായി നിലനിര്‍ത്തുകയും ചെയ്യും.
വിളര്‍ച്ച തടയാന്‍ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും ഇലക്കറികള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ‘ബീറ്റ കെരാട്ടിന്‍’ ശരീരത്തിലെത്തുന്നതോടെ വൈറ്റമിന്‍- എയായി മാറുന്നു. ഇത് വെയിലില്‍ നിന്നുണ്ടാകുന്ന ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കും.
പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതിന്റെ ലക്ഷണമായ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഇവ സഹായിക്കുന്നു.