- Advertisement -Newspaper WordPress Theme
HEALTHഅമിതമായി ഫോൺ ഉപയോ​ഗിക്കുന്നവരാണോ ? എന്നാൽ അത് അപകടമാണ്

അമിതമായി ഫോൺ ഉപയോ​ഗിക്കുന്നവരാണോ ? എന്നാൽ അത് അപകടമാണ്

രാവിലെ ഉണരുമ്പോള്‍ കയ്യിലെടുക്കുന്ന ഫോണ്‍ രാത്രി ഉറങ്ങുമ്പോഴും കയ്യില്‍ത്തന്നെ ഉണ്ടാവും. നിരുപദ്രവകാരികളെന്ന് തോന്നുമെങ്കിലും സ്മാര്‍ട്ട് ഫോണ്‍ അപകടകാരികളാണ്. മൊബൈല്‍ഫോണുകള്‍ വ്യക്തികളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പല ഗവേഷണങ്ങളും പഠനങ്ങളും സൂചിപ്പിക്കുന്നത്.International Journal of Enviornmental Research and Public Health ല്‍ 2023 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് 18 നും 59 നും ഇടയില്‍ പ്രായമുള്ള 655 മുതിര്‍ന്നവരില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും മാനസിക ക്ഷേമവും തമ്മിലുള്ള ബന്ധം മനസിലാക്കാനാണ് പഠനം നടന്നത്. അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗമുളള വ്യക്തികളില്‍ ഉയര്‍ന്ന തോതിലുളള ഉത്കണ്ഠ, വിഷാദം, സമ്മര്‍ദ്ദം എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ഈ ഗവേഷണമനുസരിച്ച് ഉയര്‍ന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തി. പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ഉറങ്ങാനുളള ബുദ്ധിമുട്ടുകള്‍, രാത്രിയില്‍ പലതവണ ഉണരുക, മോശം ഉറക്കനിലവാരം എന്നിവ റിപ്പോര്‍ട്ട് ചെയ്തു. സാപിയന്‍ ലാബ്‌സിന്റെ സ്ഥാപകയും ഗവേഷകയുമായ ഡോ. താര ത്യാഗരാജന്‍ പറയുന്നതനുസരിച്ച് ‘ AI പവര്‍ഡ് ഡിജിറ്റല്‍ പരിതസ്ഥിതികളിലേക്കുള്ള ആദ്യകാല കവാടമായ ബാല്യകാല സ്മാര്‍ട്ട്‌ഫോണ്‍ ഉടമസ്ഥത പ്രായപൂര്‍ത്തിയാകുമ്പോള്‍ മനസിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും വളരെയധികം ബാധിക്കുന്നു’ .എന്നാണ്.13 വയസിന് മുന്‍പ് സ്മാര്‍ട്ട്‌ഫോണ്‍ ലഭിച്ച ചെറുപ്പക്കാരുടെ മാനസികാരോഗ്യം മോശമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണത്തില്‍ പറയുന്നു. 40 രാജ്യങ്ങളില്‍ നിന്നായി 18-24 വയസ്സ് പ്രായമുളള 100,000 ലധികം വ്യക്തികളില്‍നിന്ന് ഇവര്‍ ഡേറ്റ ശേഖരിച്ചിരുന്നു.

കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറായി എന്ന് തെളിയുന്നതുവരെ അവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കരുത്.
കുട്ടികളുടെ സാമൂഹിക ഇടപെടലുകളും ആരോഗ്യകരമായ ഉറക്ക ദിനചര്യകളും പ്രോത്സാഹിപ്പിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme