- Advertisement -Newspaper WordPress Theme
Blogകാറിനുള്ളിൽ സ്ഥിരമായി സൂക്ഷിക്കുന്ന കുപ്പി വെള്ളമാണോ കുടിക്കുന്നത് ? ആരോ​ഗ്യത്തിന് ആ ശീലം ദോഷം ചെയ്യും

കാറിനുള്ളിൽ സ്ഥിരമായി സൂക്ഷിക്കുന്ന കുപ്പി വെള്ളമാണോ കുടിക്കുന്നത് ? ആരോ​ഗ്യത്തിന് ആ ശീലം ദോഷം ചെയ്യും

ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. യാത്രക്കിടയിലും ജോലിക്കിടയിലും മറക്കാതെ വെള്ളം കുടിക്കണം. ദീർഘദൂര യാത്ര ചെയ്യുന്ന സമയങ്ങളിൽ കാറിനുള്ളിൽ പലരും വെള്ളം വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ ഒന്ന് പാളിയാൽ ഇത് നമുക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

കാറിലെ ചൂടിൽ ഏറെ നേരം പ്ലാസ്റ്റിക് ബോട്ടിലിൽ ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. ദീർഘനേരം ചൂടിൽ ഇരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നതിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരത്തിലെത്താൻ ഇടയാക്കുമെന്നാണ് സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്റിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പഴയ പ്ലാസ്റ്റിക് കുപ്പികൾ, ഉയർന്ന താപനിലയിൽ രാസവസ്തുക്കൾ പുറന്തള്ളാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക് കുപ്പികളിൽ പുതുതായി നിർമ്മിക്കുന്നവയിൽ പോലും ദീർഘനേകം വെള്ളം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ചൂടുവെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ, അവ ഒരു ലിറ്ററിൽ ട്രില്യൺ കണക്കിന് എന്ന നിരക്കിൽ നാനോകണങ്ങൾ വെള്ളത്തിലേക്ക് പുറത്തുവിടുന്നുവെന്നാണ് എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജി നടത്തിയ മറ്റൊരു പഠനത്തിൽ കണ്ടെത്തിയത്. തുടർച്ചയായി ഇങ്ങനെയുള്ള വെള്ളം കുടിക്കുന്നത്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കും.

ബാക്ടീരിയ വളർച്ചയാണ് മറ്റൊരു പ്രശ്നം. കുപ്പി കൃത്യമായി വൃത്തിയാക്കാതെയോ ഒരു ദിവസം കുടിച്ച വെള്ളം ഏറെ നാൾ സൂക്ഷിക്കുമ്പോഴോ ഇത് ബാക്ടീരിയയുടെ വളർച്ചയ്ക്ക് ഇടയാക്കും. ഇങ്ങനെ ബാക്ടീരിയയുടെ സാന്നിധ്യമുള്ള വെള്ളം കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥതകൾക്കും ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കാം. പഴകിയ വെള്ളം കുടി ശ്വസനപ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

കടകളിൽ വെയിലേൽക്കുന്ന രീതിയിലുള്ള കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ വാങ്ങാതിരിക്കുക. ഇത്തരം കുപ്പികളിലെ വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകും. കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങൾ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വെയിലേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടാനും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകാനും പാടില്ല. കുപ്പിവെള്ളത്തിൽ ഐ.എസ്.ഐ. മുദ്ര ഉണ്ടോ എന്ന് ഉറപ്പുവരുത്താം പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കാം കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക. വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.

അടുക്കളയിൽ മുഴുവൻ ഉറുമ്പാണോ ? കൈയ്യേറിയോ? ഉറുമ്പിനെ പറഞ്ഞ് വിടാൻ പലവഴികളുണ്ട്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme