- Advertisement -Newspaper WordPress Theme
Blogരാവിലെ ഉണർന്ന പാടെ ടോയ്‌ലറ്റിലേക്ക് ഓടരുത് , മലബന്ധം ഉള്ളവർ പ്ലീസ് നോട്ട്

രാവിലെ ഉണർന്ന പാടെ ടോയ്‌ലറ്റിലേക്ക് ഓടരുത് , മലബന്ധം ഉള്ളവർ പ്ലീസ് നോട്ട്

രാവിലെ ഉണർന്നയുടനെ ടോയ്‌ലറ്റിലേക്ക് പോകുന്നത് പലരുടെയും പതിവാണെങ്കിലും, ഇത് എല്ലാവർക്കും ഫലപ്രദമാകണമെന്നില്ല. ചിലർക്ക് ഇത് മലബന്ധത്തിന് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തിരക്കിട്ട ജീവിതശൈലിയിൽ വർധിച്ചു വരുന്ന ഈ പ്രശ്നത്തിന് ലളിതമായൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഉണർന്നയുടനെ ടോയ്‌ലറ്റിലേക്ക് പോകുന്നതിന് പകരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

നിർജ്ജലീകരണം
ഉറക്കത്തിൽ ശരീരത്തിന് ജലം ലഭിക്കാത്തതിനാൽ രാവിലെ ഉണരുമ്പോൾ സ്വാഭാവികമായും നിർജ്ജലീകരണം സംഭവിച്ചിരിക്കും. അതിനാൽ, ഉണർന്നയുടനെ ചെയ്യേണ്ട പ്രധാന കാര്യം ശരീരത്തിന് ആവശ്യമായ ജലം നൽകുക എന്നതാണ്. ഒരു ഗ്ലാസ് വെള്ളം അതിരാവിലെ കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മലവിസർജ്ജനത്തിന് ശരീരത്തെ സജ്ജമാക്കുകയും ചെയ്യും. വെള്ളം കുടിച്ചതിന് ശേഷം ഒരു ചെറിയ നടത്തം നടത്തുന്നത് മലബന്ധം ഉള്ളവർക്ക് ഏറെ പ്രയോജനകരമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ടോയ്‌ലറ്റ് സമയം

ഉണർന്നയുടനെ ടോയ്‌ലറ്റിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നു. പകരം, വെള്ളം കുടിച്ച ശേഷം ശരീരത്തിന് കുറച്ചു സമയം നൽകുക. ഇത് കുടലുകളുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കും. ഉണർന്ന് 15-20 മിനിറ്റിന് ശേഷം ടോയ്‌ലറ്റ് ഉപയോഗിക്കുന്നതാണ് ഉത്തമം. ജലാംശമില്ലാതെ ടോയ്‌ലറ്റിൽ പോകുമ്പോൾ കുടലിലെ ഈർപ്പം കുറയുകയും ഇത് മലബന്ധത്തിലേക്കും മറ്റ് ദഹന പ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യും.

പ്രഭാത ദിനചര്യ
മലബന്ധം ഉള്ളവർ രാവിലെ ഉണർന്നാൽ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അതിനുശേഷം അൽപനേരം നടക്കുന്നത് കുടലിന്റെ ചലനം വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന്റെ ജൈവ ഘടികാരം കൃത്യമാക്കാനും ദഹനപ്രക്രിയയെ സ്ഥിരപ്പെടുത്താനും എല്ലാ ദിവസവും രാവിലെ ഒരു നിശ്ചിത ടോയ്‌ലറ്റ് സമയം പിന്തുടരുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

അൽപ്പം വിശ്രമം
മലവിസർജ്ജനത്തിന് ശേഷം അൽപനേരം വിശ്രമിക്കുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും. തുടർന്ന് ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് ഊർജ്ജം വർദ്ധിപ്പിക്കുകയും ദിവസത്തിന് നല്ലൊരു തുടക്കം നൽകുകയും ചെയ്യും. അതിനാൽ, മലബന്ധത്തെ അകറ്റാൻ ഈ ലളിതമായ ശീലങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മ്യാവൂ മ്യവൂ പൂച്ച, പൂച്ച സ്നേഹികളെ നിങ്ങൾക്ക് മികച്ച ഹൃദയമുണ്ടാവും, ഹൃദ്രോഗ സാധ്യത കുറയും; പുതിയ പഠനം പറയുന്നതിങ്ങനെ

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme