പാചകത്തിനായാലും ആയുര്‍വ്വേദ മരുന്നുകള്‍ നിര്‍മ്മിക്കാനായാലും തേച്ചുകുളിക്കാനായാലും, തലമുടിയില്‍ പുരട്ടാനായാലും ഒക്കെ വെളിച്ചെണ്ണ വളരെ അത്യാവശ്യമുള്ള ഒരു വസ്തു തന്നെയാണ്. നമ്മുടെ എല്ലാവരുടെയും അടുക്കളകളില്‍ വെളിച്ചെണ്ണയുണ്ട് താനും. എന്നാല്‍ പാചകത്തിനുപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമല്ലെങ്കില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം
ഒരു ചെറിയ കുപ്പിയില്‍ വെളിച്ചെണ്ണ എടുത്ത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കില്‍ തണുത്തുറഞ്ഞ് കട്ടിയായിരിക്കും. മായം കലര്‍ന്ന വെളിച്ചെണ്ണയാണെങ്കില്‍ അതിലെ മായം ദ്രാവക രൂപത്തില്‍ കുപ്പിയുടെ മുകളില്‍ പൊങ്ങികിടക്കും. ശുദ്ധമായ വെളിച്ചെണ്ണ അതിന്റെ നിറം നോക്കി തിരിച്ചറിയാന്‍ സാധിക്കും. യാതൊരു നിറവുമില്ലാതെ തെളിഞ്ഞ രീതിയിലായിരിക്കും മായം കലരാത്ത വെളിച്ചെണ്ണ.
അടികട്ടിയുളള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക. കരിഞ്ഞ മണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടാവാം. വെളിച്ചെണ്ണ ഒഴിച്ചു വയ്ക്കുന്ന പാത്രമോ കുപ്പിയോ നല്ലതുപോലെ അടച്ചുവയ്ക്കുവാന്‍ കഴിയണം. അല്ലങ്കിൽ ഇതിലേയ്ക്ക് വായുകടക്കും ഇതില്‍ ഈര്‍പ്പം തങ്ങി നിന്ന് എണ്ണ ചീത്തയാകുവാനുള്ള സാധ്യതയുണ്ട്.
ജോലി ചെയ്ത് മടുത്തോ എന്നാൽ ചുമ്മാ പോയി കിടന്ന് ഉറങ്ങാതെ ; ഈ ശീലം പിൻതുടരു