- Advertisement -Newspaper WordPress Theme
FITNESSജോലി ചെയ്ത് മടുത്തോ എന്നാൽ ചുമ്മാ പോയി കിടന്ന് ഉറങ്ങാതെ ; ഈ ശീലം പിൻതുടരു

ജോലി ചെയ്ത് മടുത്തോ എന്നാൽ ചുമ്മാ പോയി കിടന്ന് ഉറങ്ങാതെ ; ഈ ശീലം പിൻതുടരു

ജോലി ചെയ്യാൻ ഇഷ്ടമുള്ളവരാണ് ചിലർ. എന്നാൽ തുടർച്ചയായി ജോലി ചെയ്താൽ ക്ഷീണവും മടുപ്പും തോന്നും. ആസ്വദിച്ച് ജോലിചെയ്യാൻ ചില വഴികൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 9-10 മണിക്കൂർ ജോലിക്ക് ശേഷം തലച്ചോറിന് വിശ്രമം ആവശ്യമായി വരും. പലപ്പോഴും, ജോലിയൊന്നും ചെയ്യാൻ തോന്നാത്ത അവസ്ഥയും, കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും തുടർച്ചയായി ജോലിചെയ്യുന്നത് കാരണം ഉണ്ടാവാം.

ശരീരത്തെപ്പോലെ തന്നെ തലച്ചോറും 24 മണിക്കൂറും സജീവമായിരിക്കുന്നതിനാൽ ക്ഷീണിക്കാൻ സാധ്യതയുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളെ അകറ്റാൻ തലച്ചോറിന് കൃത്യമായ വിശ്രമവും ഇടവേളകളും നൽകേണ്ടത് പ്രധാനമാണ്. ശരിയായ ഉറക്കം ലഭിക്കുന്നതും, സമ്മർദ്ദം നിയന്ത്രിക്കാനുള്ള വഴികൾ കണ്ടെത്തുന്നതും തലച്ചോറിന് ഉന്മേഷം നൽകാൻ സഹായിക്കും.

തലച്ചോറിന് പെട്ടെന്ന് ഉണർവ് നൽകാനും, ക്ഷീണം അകറ്റാനും സഹായിക്കുന്ന ഒരു ലളിതമായ ശീലം പങ്കുവെക്കുകയാണ് ഒരു കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റ്. ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച് തലച്ചോറിനെ ഉടനടി ഉത്തേജിപ്പിക്കാൻ ഈ ലളിതമായ ശീലം സഹായിക്കും. ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നതിലൂടെ തലച്ചോറും ശരീരവും കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കും.

നടത്തത്തിലൂടെ ഉണർവ് നേടാം

മാനസികമായി തളർച്ച അനുഭവപ്പെടുമ്പോഴെല്ലാം ഒരു ചെറിയ നടത്തം നടത്തുന്നത് വളരെ പ്രയോജനകരമാണെന്നാണ്. നടത്തം ശരീരത്തിലുടനീളം രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടെങ്കിലോ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലോ, ഉടൻ തന്നെ പുറത്തിറങ്ങി കുറച്ച് മിനിറ്റ് നടക്കുക. ഇത് നിങ്ങളെ കൂടുതൽ മാനസികമായി ഉണർന്നിരിക്കാനും, തലച്ചോറിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. ഉച്ചഭക്ഷണത്തിന് ശേഷം പലർക്കും അലസതയും മയക്കവും അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് ഒരു ചെറിയ നടത്തം നടത്തുന്നത് പെട്ടെന്നുള്ള മാനസിക ഉത്തേജനത്തിന് വളരെ നല്ലതാണ്. 2 മുതൽ 15 മിനിറ്റ് വരെ നടക്കുന്നതിലൂടെ തലച്ചോറിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം കൂടുതൽ എത്തുകയും, ഇത് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും, വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യും.

ലളിതമായ നടത്തം മതി
തലച്ചോറിന് ഉന്മേഷം ലഭിക്കാൻ നിങ്ങൾ വേഗത്തിൽ നടക്കുകയോ, വിയർക്കുകയോ ചെയ്യേണ്ടതില്ല. സുഖകരവും, വിശ്രമകരവുമായ ഒരു നടത്തം മതിയാകും. നടക്കുമ്പോൾ ആഴത്തിൽ ശ്വാസമെടുക്കാൻ ശ്രമിക്കുക. ഈ ലളിതമായ പ്രവർത്തനം കോർട്ടിസോൾ (സമ്മർദ്ദ ഹോർമോൺ) കുറയ്ക്കുകയും, ഡോപാമൈൻ, സെറോടോണിൻ പോലുള്ള സന്തോഷം നൽകുന്ന ഹോർമോണുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ, അടുത്ത തവണ ജോലിസ്ഥലത്തോ മറ്റോ മടുപ്പ് അനുഭവപ്പെടുമ്പോൾ, ഒന്ന് എണീറ്റു ഒരല്പം നടന്നു നോക്കൂ, നിങ്ങളുടെ മനസ്സിനും ശരീരത്തിനും അത് ഒരുപോലെ ഗുണം ചെയ്യും.

ജിലേബി വാങ്ങാൻ ഇനി ബേക്കറിയിൽ ഓടണ്ട; കൊതിയൂറും മഞ്ഞ ജിലേബി വീട്ടിൽ ഉണ്ടാക്കാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme