- Advertisement -Newspaper WordPress Theme
HAIR & STYLEധമനികളുടെ പ്രവര്‍ത്തനം

ധമനികളുടെ പ്രവര്‍ത്തനം

ഹൃദയത്തിന് നാല് അറകളുണ്ട്. താരതമ്യേന വലുപ്പംകുറഞ്ഞതും മുകളില്‍ കാണപ്പെടുന്നതുമായ രണ്ട് അറകളായ എട്രിയങ്ങളും വലുപ്പം കൂടിയതും താഴെ കാണപ്പെടുന്നതുമായ രണ്ട് അറകളായ വെന്‍ട്രിക്കിളുകളും. ഒരു സിസ്റ്റളിയും ഡയസ്റ്റളിയും ചേര്‍ന്നതാണ് ഹൃദയസ്പന്ദനം. ഇതിന് ഏകദേശം 0.8 സെക്കന്‍ഡ് വേണ്ടിവരും. ഹൃദയ അറകളുടെ സങ്കോചമാണ് സിസ്റ്റളി (Systole). ഉപാപചയപ്രവര്‍ത്തനഫലമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവുകൂടിയ രക്തം മഹാസിരകള്‍വഴി വലത് എട്രിയത്തില്‍ എത്തുന്നു. കൂടാതെ ശ്വാസകോശങ്ങളില്‍നിന്ന് ഓക്‌സിജന്റെ അളവുകൂടിയ രക്തം ശ്വാസകോശസിരവഴി ഇടത് എട്രിയത്തിലും എത്തുന്നു. ഹൃദയ അറകളുടെ സങ്കോചഘട്ടത്തില്‍ (സിസ്റ്റളി) രക്തം എട്രിയങ്ങളില്‍നിന്ന് വെന്‍ട്രിക്കിളുകളിലേക്കും അവിടെനിന്ന് പുറത്തേക്കും

പ്രവഹിക്കുന്നു. അതായത് വലത് വെന്‍ട്രിക്കിളില്‍നിന്ന് ശ്വാസകോശധമനിയിലേക്കും ഇടത് വെന്‍ട്രിക്കിളില്‍നിന്ന് മഹാധമനിയിലേക്കും. മഹാധമനി രക്തത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു, ശ്വാസകോശധമനി ആവശ്യമായ ഓക്‌സിജനുവേണ്ടി രക്തത്തെ ശ്വാസകോശത്തിലേക്കും വഹിക്കുന്നു. സങ്കോചഘട്ടത്തിനുശേഷം എട്രിയങ്ങള്‍ക്കൊപ്പം വെന്‍ട്രിക്കിളുകളും വിശ്രാന്താവസ്ഥയിലെത്തുന്നു. ഈ വിശ്രാന്താവസ്ഥയാണ് ഡയസ്റ്റളി (Diastole). ഈ ഘട്ടത്തില്‍ ഹൃദയ അറകളില്‍ വീണ്ടും രക്തംനിറയുന്നു. ഹൃദയം ഒരു മിനിറ്റില്‍ ശരാശരി 72 തവണ എന്ന ക്രമത്തില്‍ സ്പന്ദിക്കുന്നു. ഹൃദയത്തിന്റെ സങ്കോചവികാസങ്ങളുടെ ഫലമായുണ്ടാകുന്ന തരംഗചലനം ധമനിഭിത്തിയിലുടനീളം അനുഭവപ്പെടുന്നതാണ് പള്‍സ്. പള്‍സിന്റെ നിരക്ക് ഹൃദയമിടിപ്പിന്റെ നിരക്കിനു തുല്യമായിരിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme