നന്നേ ചെറിയ പ്രായത്തില്‍ വേണ്ട ത്ര പാദസംരക്ഷണം ആവശ്യമാണ് ജനനം മുതല്‍ ആദ്യവര്‍ഷങ്ങളില്‍ ഒരു കുഞ്ഞിന്റെ പാദത്തിന്റെ വളര്‍ച്ചയുടെ തോത് വളരെ കൂടുതലായിരിക്കും. ഈ പ്രായത്തില്‍ ഇറുക്കമുളള ഷൂ, സോക്‌സ് തുടങ്ങിയവധരക്കുന്നതു കാരണം അസ്ഥികളും സന്ധിബന്ധങ്ങളും ഞെരുങ്ങുകയും പാദത്തിന്റെ ആക്യതിതന്നെ മാറുകയും ചെയ്യും. കുഞ്ഞുങ്ങളുടെ കാല്‍വിരലുകള്‍ പരമാവധി സ്വതന്ത്രമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ബൂട്ടുകള്‍, സോക്‌സുകള്‍ തുടങ്ങിയവ കാല്‍വിരലുകള്‍ക്ക് ഞെരുക്കമുണ്ടാക്കാത്തതരത്തില്‍ വലിപ്പമുളളവയാണെന്ന് ഉറപ്പുവരുത്തണം. ഷൂവും, സോക്‌സും ധരിച്ചു നില്‍ക്കുമ്പോള്‍ ഏറ്റവും നീളം കൂടിയ കാല്‍വിരലിനും ഷൂവിനുമിടയില്‍ 1/3 സെന്റിമീറ്റര്‍ ഇടമെങ്കിലുമുണ്ടാവണം. നൈലോണ്‍ കൊണ്ടുളള ഇലാസ്റ്റിക് സോക്‌സുകളും പരുപരുത്ത അക്രിലിക് സോക്‌സുകളും ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് പരുത്തി കൊണ്ടുളളതോ പ്രക്യതിദത്ത തുണിനാരുകള്‍ക്കൊപ്പം ക്യതിമനാരുകള്‍ ചേര്‍ത്ത സോക്‌സുകളോ ആണ് കുഞ്ഞുങ്ങള്‍ക്കായി തിരഞ്ഞെടുക്കേണ്ടത്. തണുപ്പുകാലത്ത് കമ്പിളിത്തുണി കൊണ്ടുളളവയും ഉപയോഗിക്കാം