in ,

ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

Share this story

കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നതില്‍ ട്രാന്‍സ് ഫാറ്റുകള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും കാരണമാകുന്നു

ജീവിതശൈലി രോഗങ്ങളിലൊന്നാണ് കൊളസ്‌ട്രോള്‍. കോശങ്ങളില്‍ കാണപ്പെടുന്ന മെഴുക്-കൊഴുപ്പ് പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍.
ശരീരത്തിലെ അമിതമായ കൊളസ്‌ട്രോള്‍ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള ചിലഗുരുതരമായ ആരോഗ്യ അവസ്ഥകള്‍ക്ക് കാരണമാകും.

മോശം കൊളസ്‌ട്രോള്‍ കൂട്ടുന്ന ചില ഭക്ഷണങ്ങള്‍.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍
കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നതില്‍ ട്രാന്‍സ് ഫാറ്റുകള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും കാരണമാകുന്നു.എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ബേക്ക് ചെയ്ത ഇനങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. കൊഴുപ്പ് കൂടിയ മാംസങ്ങള്‍,ഫുള്‍ ക്രീം പാലുല്‍പ്പന്നങ്ങള്‍, തേങ്ങ തുടങ്ങിയവ പരിമിതപ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കാന്‍ അത്യാവശ്യമാണ്.

കാര്‍ബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണങ്ങള്‍

പഞ്ചസാരയും പ്രോസസ് ചെയ്ത കാര്‍ബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണക്രമം എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എണ്ണകള്‍

പാചക എണ്ണ കൊളസ്‌ട്രോള്‍ കൂട്ടുന്നതിന് ഇടയാക്കും. പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും അടങ്ങിയ എണ്ണകള്‍ ഒഴിവാക്കുക, കൊളസ്ട്രോളിന്റെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ ഒലിവ് ഓയിലും അവോക്കാഡോ ഓയിലും പോലുള്ള ആരോഗ്യകരമായ എണ്ണകള്‍ തിരഞ്ഞെടുക്കുക.

മഴക്കാലം ആഹാരത്തില്‍ ശ്രദ്ധിക്കാം

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങള്‍