ശരീരഭാരം നിയന്ത്രിക്കുന്നതിന് കൊഴുപ്പും കലോറിയും കുറഞ്ഞ ഡയറ്റ് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് പതിവായി പിന്തുടരാറുമുണ്ട്. എന്നാല്‍ ഡയറ്റും വ്യായാമവുമൊക്കെ കൃത്യമായി ചെയ്തിട്ടും ചിലരുടെ ശരീരഭാരത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ല, ഇതിന് പിന്നില്‍ ചില ഘടകങ്ങളുണ്ട്.
- എക്സ്ട്ര
ഡയറ്റിങ്ങിലാണെങ്കിലും ഇടയ്ക്കിടെ കഴിക്കുന്ന പലഹാരങ്ങള്‍, ഡിപ്പുകള്‍ തുടങ്ങിയവയില്‍ കലോറി ധാരാളം അടങ്ങിയിട്ടുണ്ടാവാം. ഇതിന്റെ അളവു ചെറുതാണെങ്കിലും ക്രമേണ ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തെ ഇല്ലാതാക്കും.
- കലോറി ഉപഭോഗത്തെ തെറ്റായി വിലയിരുത്തുന്നു ഒരു ദിവസം നൂറുകണക്കിന് കലോറി കഴിക്കുന്നുണ്ട്. അവ കൃത്യമായി അളന്ന് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാനമാണ്. ഇത് എത്രത്തോളം കലോറി കഴിക്കുന്നുവെന്നും നിയന്ത്രണം എപ്പോള്‍ വേണമെന്നും മനസിലാക്കാന്‍ സഹായിക്കും.
- സ്ഥിരതയില്ലായ്മ
തിങ്കള്‍ മുതല്‍ വെള്ളി വരെ കര്‍ശനമായി ഡയറ്റ് നോക്കുകയും വാരാന്ത്യ ഇടവേളകളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന രീതി ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ പരിശ്രമത്തെ വിപരീതമായി സ്വാധീനിക്കാം. ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ ഇടവേളയെടുക്കാന്‍ പാടില്ല.
- നീര്‍ക്കെട്ട്
ശരീരഭാരം കുറയ്ക്കുന്നതിന് കൊഴുപ്പു കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, തീവ്ര വര്‍ക്ക്ഔട്ട് പോലുള്ളവ ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകുന്നു.
ഡയറ്റ് തുടങ്ങിയ ഒരാഴ്ചയ്ക്കകം ഫലം ഉണ്ടാകണമെന്ന് വാശിപിടിക്കാന്‍ പാടില്ല. ഡയറ്റിനനുസരിച്ച് മെറ്റബോളിസത്തിനു വേണ്ടി ശരീരം പൊരുത്തപ്പെടാന്‍ സമയമെടുക്കുന്നു. അത് സാധാരണമാണ്. അതിനര്‍ഥം നിങ്ങള്‍ പരാജയപ്പെട്ടുവെന്നല്ല, ഡയറ്റിനോട് ശരീരം പൊരുത്തപ്പെടാന്‍ സമയം നല്‍കേണ്ടത് ആവശ്യമാണ്.