കുട്ടികളുടെ ചെറിയ പ്രായത്തിൽ തന്നെ ഭാവിയിൽ അവർക്ക് അമിതവണ്ണമുണ്ടാകുമോ എന്നറിയാൻ സാധിക്കും. ആറ് വയസ്സുള്ളപ്പോഴുള്ള ഒരു കുട്ടിയുടെ ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ) മുതിർന്ന് കഴിയുമ്പോൾ അവർ അമിതവണ്ണമുള്ളവരാകുമോ ഇല്ലയോ എന്നതിന്റെ സൂചനയാകാം എന്നാണ് ഒരു പഠനം പറയുന്നത്. ആദ്യ അഞ്ച് വയസ്സുവരെയുള്ള കാലഘട്ടം പിന്നീടുള്ള വർഷങ്ങളിൽ കുട്ടിയുടെ ശരീരഭാരത്തിൽ നിർണായകമാകുന്നുവെന്നും നെതർലൻഡ്‌സിൽ നിന്നുള്ള വിദഗ്ധർ പറയുന്നു.
ജനറേഷൻ ആർ എന്ന പഠനത്തിന്റെ സഹായത്തോടെ നെതർലൻഡ്‌സിലെ 3,528 കുട്ടികളുടെ രണ്ട്, ആറ്, 10, 14, 18 വയസ്സുകളിലെ ബിഎംഐ ഗവേഷകർ പഠിച്ചു. ഇതിൽ നിന്നുള്ള കണ്ടെത്തൽ സ്പെയിനിലെ മാലാഗയിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബെസിറ്റിയിൽ ഇവർ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആറ് വയസ്സുള്ളപ്പോൾ ബിഎംഐയിൽ ഉണ്ടാകുന്ന ഓരോ ഒരു യൂണിറ്റ് വർധനവും 18 വയസ്സിൽ കുട്ടി അമിത വണ്ണമുള്ള വ്യക്തിയാകാനുള്ള സാധ്യത ഇരട്ടിയിലേറെ വർധിപ്പിക്കുന്നുവെന്നായിരുന്നു ഗവേഷകർ പ്രസ്താവിച്ചത്.
അതേസമയം ഭാവി തലമുറയെ ആരോഗ്യത്തോടെ വളരാനും കുട്ടികൾക്ക് സന്തോഷകരവും ആരോഗ്യകരവുമായ ഒരു ജീവിതത്തിന് അവസരം നൽകാനും നാം അവർ എങ്ങനെയാണ് വളരുന്നത് എന്ന് മനസ്സിലാക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ അഞ്ച് വർഷങ്ങൾ വരും വർഷങ്ങളിൽ അവർക്ക് അമിതഭാരമുണ്ടാകുന്നത് തടയാൻ അവസരം നൽകുന്നുവെന്നും ഇവർ പറയുന്നു.
ബ്രഡും ചായയും ഇഷ്ടമാണോ? ടോസ്റ്റിന് മുകളില്‍ ചൂടുചായയൊഴിച്ച് കഴിക്കാം, ‘ചായ് മലായ്’ ടോസ്റ്റ്