രക്താതിമര്‍ദ്ദം വരാതിരിക്കാനും വന്നാല്‍ നിയന്ത്രിക്കാനും ജീവിതശൈലി ചിട്ടപ്പെടുത്തലാണ് ഏറ്റവും അത്യാവശ്യം. ജീവിതം ക്രമീകരിക്കുക എന്നു കേള്‍ക്കുമ്പോള്‍ വലിയ വിഷമമാണു പലര്‍ക്കും. നമ്മുടെ സാധാരണ രീതികള്‍ക്കു തന്നെ വളരെച്ചെറിയ ചിട്ടയും ക്രമവും ഉണ്ടാക്കുക മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഈ ക്രമീകരണം ജീവിതത്തെ വിരസമാക്കുകയല്ല മറിച്ച് കൂടുതല്‍ ആരോഗ്യകരവും ആഹ്ലാദകരവുമാക്കുകയാണു ചെയ്യുന്നത്.
ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക
ഉപ്പ് അത്യാവശ്യത്തിനു മാത്രമാക്കുക.
കൊഴുപ്പ് കുറയ്ക്കുക. വറുത്തതും പൊരിച്ചതും പരമാവധി കുറയ്ക്കാം
.മെയ്യനങ്ങാത്ത ജീവിതശൈലി ഉപേക്ഷിക്കുക.
ചെറിയ വ്യായാമങ്ങള്‍ പതിവാക്കുക.
പുകവലിയും മദ്യപാനവും പൂര്‍ണമായി ഒഴിവാക്കുക.
അനാവശ്യമായ മത്സരമനോഭാവങ്ങളില്‍ നിന്ന് അകന്നുന ില്‍ക്കുക.
സ്വന്തം ശേഷിയും സാധ്യതകളും പരിമിതികളും തിരിച്ചറിഞ്ഞ് മനസ്സമ്മര്‍ദ്ദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക
.സമയാസമയങ്ങളില്‍ വൈദ്യപരിശോധന നടത്തുക.
രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങള്‍ ആദ്യം അവതരിപ്പിച്ചത് സ്റ്റീഫന്‍ ഹെയ്ല്‍സ് എന്ന പുരോഹിതനാണ്. . കുതിരയുടെ കഴുത്തിലെ ധമനിയില്‍ നീളമേറിയ ഒരു ഗ്ലാസ് കുഴല്‍ കുത്തിയിറക്കി നടത്തിയ അപകടകരമായ ഒരു പരീക്ഷണത്തിലൂടെയാണ് ബി.പി.യെക്കുറിച്ചുള്ള ആദ്യ ശാസ്ത്രീയ നിഗമനങ്ങള്‍ രൂപപ്പെടുത്തിയത്.
മനുഷ്യരിലെ ബി.പി. അളക്കുന്നതിന് രസം ഉപയോഗിച്ചുള്ള സ്ഫിഗ്മോമാനോമീറ്റര്‍ കണ്ടെത്തിയത് 89 ല്‍ മാത്രമാണ്. പിന്നീട് രക്തസമ്മര്‍ദ്ദത്തിന് വൃക്കരോഗവുമായും ഹൃദ്രോഗവുമായും മസ്തിഷ്‌കാഘാതവുമായുള്ള ബന്ധങ്ങളെല്ലാം വ്യക്തമാക്കപ്പെട്ടു. രക്തസമ്മര്‍ദ്ദം കൂടുന്നതുകൊണ്ട് രക്തക്കുഴലിന്റെ ഭിത്തികള്‍ തടിച്ചു വീര്‍ക്കും എന്നു കണ്ടെത്തിയത് ഡോ. റിച്ചാര്‍ഡ് ബ്രൈറ്റ് ആണ്.
രക്തസമ്മര്‍ദ്ദം അല്‍പം കൂടിയിരുന്നാലും മറ്റു
രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ചികിത്സ ആവശ്യമില്ല എന്നായിരുന്നു 90 കള്‍ വരെയുള്ള ധാരണ. എന്നാല്‍ ഇതു ശരിയല്ലെന്നു പിന്നീടു തിരിച്ചറിഞ്ഞു. ബി.പി.യുടെ അളവ് ഹൈനോര്‍മലിലും അധികമാണെങ്കില്‍ മാത്രമേ ചികിത്സ വേണ്ടൂ എന്നായിരുന്നു 98കള്‍ വരെയുള്ളധാരണ.ഇതും പിന്നീട് തിരുത്തി. സിസ്റ്റോളിക് ബി.പി. കൂടുതലുണ്ടെങ്കില്‍ ചികിത്സ ആവശ്യമാണെന്നാണ് ഇപ്പോഴത്തെ നിഗമനം.