- Advertisement -Newspaper WordPress Theme
BEAUTYകാരറ്റ് നല്‍കുന്ന ഗുണങ്ങള്‍

കാരറ്റ് നല്‍കുന്ന ഗുണങ്ങള്‍

കണ്ണഞ്ചിപ്പിക്കുന്ന ഓറഞ്ച് നിറത്തിലുള്ള കാരറ്റ് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. കാരറ്റില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ബീറ്റാകരോട്ടിനാണ്. ഇവ പിന്നീട് ശരീരത്തില്‍ വച്ച് വൈറ്റമിന്‍ എ ആയി മാറുന്നു. ഇതിനൊപ്പം ബി, സി വൈറ്റമിനുകളും നാരും അന്നജവും ചില മിനറലുകളും കാരറ്റിലുണ്ട്. പൊട്ടാസ്യം, വിറ്റാമിന്‍ എ, ബയോട്ടിന്‍, വിറ്റാമിന്‍ ബി6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ക്യാരറ്റില്‍ ധാരാളമുണ്ട്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുക, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുക, പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുക, എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇവയ്ക്ക് ഉണ്ട്. കാരറ്റ് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

രക്തത്തിലെ കൊളസ്ട്രോളിന്റെ വര്‍ദ്ധനവ് മൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ക്യാരറ്റ് കൂടുതല്‍ കഴിക്കുന്നതു വഴി രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. അങ്ങനെ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്നും മുത്കി നേടാന്‍ സഹായിക്കുന്നു.

ക്യാരറ്റിലെ വിറ്റാമിന്‍ എ കണ്ണുകള്‍ വൃത്തിയാക്കാനും അവയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. കാരറ്റില്‍ വിറ്റാമിന്‍ എ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകള്‍ക്ക് നല്ല ആരോഗ്യവും തിളക്കവും ലഭിക്കുന്നു.

കലോറി കുറവായതിനാല്‍ ഭക്ഷണക്രമം പാലിക്കുന്നവര്‍ക്ക് ക്യാരറ്റ് നല്ലതാണ്. കൂടുതല്‍ നാരടങ്ങിയതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ക്യാരറ്റ് ദിവസവും കഴിക്കുന്നത് നല്ലതാണ്.

ശരീരസൗന്ദര്യം നിലനിറുത്താനും കാരറ്റ് സഹായിക്കുന്നു. ദിവസവും കാരറ്റ് ജ്യൂസ് കുടിച്ചാല്‍ മുഖം തിളങ്ങും. മുഖത്തിനും ശരീരത്തിനും നല്ല പ്രസരിപ്പും ഉണ്ടാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme