- Advertisement -Newspaper WordPress Theme
HEALTHരാത്രിയില്‍ ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാം

രാത്രിയില്‍ ഈ 5 ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാം

രാവിലെയും ഉച്ചയ്ക്കുമൊക്കെ വയര്‍ നിറയെ ഭക്ഷണം കഴിച്ചാലും രാത്രി ഭക്ഷണം ലഘുവായിരിക്കണം എന്നാണ് പറയാറ്. നമ്മുടെ ദഹനവ്യവസ്ഥ കൂടുതല്‍ ആക്ടീവായിരിക്കുന്നത് രാവിലെയാണ്. രാത്രിയാകുമ്പോഴേക്കും ദഹനം സാവധാനത്തിലാകും. രാത്രി ഹെവിയായി ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ പ്രയാസമാകും. മാത്രമല്ല അധിക കൊഴുപ്പായി അത് ശരീരത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യും. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും.

രാത്രി വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ നെഞ്ചെരിച്ചില്‍, ദഹനക്കോട്, ആസിഡ് റിഫ്‌ലക്‌സ് തുടങ്ങിയവ ഉണ്ടാകുകയും ഉറക്കം തടസ്സപ്പെടുകയും ചെയ്യും. ഉറക്കമില്ലായ്മ ആകട്ടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കും. ഹ്യദ്രോഗം, പ്രമേഹം, പൊണ്ണത്തടി കുടാതെ തലച്ചോറിലേക്കുളള രക്തപ്രവാഹം കുറയുക ഇവയ്‌ക്കെല്ലാത്തിനും കാരണമാകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും സ്‌ട്രെസും അനുഭവപ്പെടുകയും ചെയ്യും. ഇതെല്ലാം കൊണ്ടുതന്നെ കിടക്കാന്‍ പോകും മുന്‍പ് ലളിതമായ ഭക്ഷണം അതും അന്നജവും കൊഴുപ്പും കാലറിയും വളരെ കുറഞ്ഞ ഭക്ഷണം വേണം കഴിക്കാന്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളാണെങ്കില്‍ പ്രത്യേകിച്ചും അത്താഴം ലഘുവായി കഴിക്കാന്‍ ശ്രദ്ധിക്കണം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

റെഡ് മീറ്റ്

മട്ടന്‍, പോര്‍ക്ക് തുടങ്ങിയ റെഡ്മീറ്റില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ശരീരഭാരം കുറയാന്‍ ഇത്് ആവശ്യമാണെങ്കിലും ഇവയില്‍ കൊഴുപ്പും കാലറിയും കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റെഡ് മീറ്റ് ഒഴിവാക്കി പകരം ആരോഗ്യകരമായ വൈറ്റ് മീറ്റ് അതായത് കോഴിയിറച്ചി അത്താഴത്തില്‍ ഉള്‍പ്പെടുത്താം.

ഐസ്‌ക്രീം

ഐസ്‌ക്രീമില്‍ പഞ്ചസാരയും കാലറിയും ഏറെയാണ്. ഇത് ശരീരഭാരം കൂട്ടും ഭക്ഷണത്തില്‍ അധികകാലറി കൂട്ടും എന്നതുകൊണ്ടുതന്നെ ഐസ്‌ക്രീം ഒഴിവാക്കാം.

ബ്രക്കോളി

ക്രൂസിഫെറസ് പച്ചക്കറികളായ കോളിഫ്‌ലവറിലും ബ്രക്കോളിയിലും വലിയ അളവില്‍ ഇന്‍സോല്യൂബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.ഇത് ദഹനം സാവധാനത്തിലാക്കും ഉറങ്ങും മുന്‍പ് ഈ പച്ചക്കറികള്‍ ഒഴിവാക്കുന്നതാകും നല്ലത്.

ടൊമാറ്റോ സോസ്

ടൊമാറ്റാ സോസില്‍ ഹൈ ഫ്രക്ടോസ് കോണ്‍സിറപ്പ് അടങ്ങിയിട്ടുണ്ട്. കോണ്‍സാറ്റാര്‍ച്ചില്‍ നിന്നും ഉണ്ടാക്കിയിട്ടുളള ഒരു മധുരമാണിത്. ഇത് ഉയര്‍ന്ന അളവില്‍ അസിഡിറ്റി ഉണ്ടാക്കുകയും നെഞ്ചെരിച്ചിലിനും ദഹനക്കേടിനും കാരണമാകുകയും ചെയ്യും.

ഡാര്‍ക് ചോക്കലേറ്റ്

മില്‍ക്ക് ചോക്കലേറ്റിനെക്കാള്‍ ആരോഗ്യകരമാണ് ഡാര്‍ക് ചോക്കലേറ്റ്് എങ്കിലും അതിലെ പഞ്ചസാര ശരീരഭാരം കൂട്ടും. രാത്രി ഡാര്‍ക് ചോക്കലേറ്റ് ഒഴിവാക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme