മഗ്‌നീഷ്യം, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് തേന്‍. നൂറ്റാണ്ടുകളായി, ആയുര്‍വേദ പ്രകാരം തേന്‍ നിരവധി ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലും അണുബാധകള്‍ക്കെതിരെ പോരാടുന്നതിലും തേന്‍ ഏറ്റവും മികച്ച പ്രതിരോധമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതില്‍ ധാരാളം ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പല തരത്തില്‍ ഗുണം ചെയ്യും. ശൈത്യകാലത്ത് തേന്‍ കഴിക്കുന്നതിന്റെ ചില അത്ഭുതകരമായ ഗുണങ്ങളെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഡയറ്റീഷ്യനായ ഷീനം നാരംഗ്.
തേന്‍ പ്രമേഹത്തിനും വാര്‍ദ്ധക്യത്തിനും എതിരെ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. തേനില്‍ ഫ്‌ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡ് തുടങ്ങിയ സമ്പന്നമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ നമ്മുടെ ശരീരത്തെ റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസുകളില്‍ നിന്ന് സംരക്ഷിക്കുന്നു. അത് ശരീരത്തില്‍ ശേഖരിക്കപ്പെടുകയും കോശങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹം, അകാല വാര്‍ദ്ധക്യം, ഹൃദ്രോഗം തുടങ്ങിയ ചില ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
തൊണ്ടവേദന ശമിപ്പിക്കാന്‍ തേന്‍ മികച്ചൊരു പ്രതിവിധിയാണ്. മഞ്ഞുകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകള്‍, തൊണ്ടവേദന, ചുമ എന്നിവ വ്യാപകമാണ്. ഇവയ്ക്കെതിരെ, ചായയോ ചെറുചൂടുള്ള നാരങ്ങാ വെള്ളമോ ഉപയോഗിച്ച് തേന്‍ കുടിക്കുന്നത് പരമ്പരാഗതവും ഫലപ്രദവുമായ പ്രതിവിധിയാണ്.
ആന്റിഓക്സിഡന്റുകള്‍, പ്രോപോളിസ് തുടങ്ങിയ ആരോഗ്യകരമായ പദാര്‍ത്ഥങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ടെങ്കിലും, പഞ്ചസാരയുടെ അതേ ഫലം തേനില്‍ ഇപ്പോഴും ഉണ്ടെന്ന് നാരംഗ് പറഞ്ഞു. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത്. കാരണം ഇത് ബോട്ടുലിസത്തിന്റെ അപകടസാധ്യതയുള്ളതാണ്. ഈ അപൂര്‍വവും എന്നാല്‍ കഠിനവുമായ അസുഖം ശരീരത്തിന്റെ നാഡികളെ ദോഷകരമായി ബാധിക്കുകയും ശ്വാസോച്ഛ്വാസം, പേശി പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.