in , , , , , ,

ബ്രേക്ക്ഫാസ്റ്റായി പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍

Share this story

ശരീരത്തിന് പ്രോട്ടീന്‍ ലഭ്യമാക്കാനുള്ള എളുപ്പവഴിയാണ് മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുക എന്നത്. പ്രത്യേകിച്ചും മുളപ്പിച്ച ചെറുപയര്‍, കടല തുടങ്ങിയവ. പ്രോട്ടീന്‍ പെട്ടെന്ന് വയര്‍ നിറയാന്‍ സഹായിക്കും. ഇതുവഴി അമിതഭക്ഷണവും, വിശപ്പും കുറയ്ക്കും. വയറ് ഏറെ നേരം നിറഞ്ഞിരിക്കാന്‍ സഹായിക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളാണ്.

വെജിറ്റേറിയന്‍ ആഹാരങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ കുറവ് വരാതിരിക്കാന്‍ ഇത് ഏറെ അത്യാവശ്യമാണ്. മാംസാഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന കൊഴുപ്പ്, കൊളെസ്റ്ററോള്‍, എന്നിവ ഒഴിവാക്കാനും ഇതുവഴി സാധ്യമാക്കാം. സസ്യാഹാരികള്‍ തങ്ങളുടെ ആഹാരങ്ങളില്‍ നിര്‍ബന്ധമായും മുളപ്പിച്ച ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതില്‍ 35% പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് ഊര്‍ജ്ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ് രാവിലെ മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നത്. ഇവ പെട്ടെന്ന് തന്നെ ആഗിരണം ചെയ്ത്, ശരീരത്തിന് ഊര്‍ജ്ജവും ആരോഗ്യവും നല്‍കും. മുളപ്പിച്ച ധാന്യങ്ങളില്‍ ധാരാളം എന്‍സൈമുകളുണ്ട്. ഇവ ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അത്യാവശ്യമാണ്. ഗ്യാസ്, അസിഡിറ്റി, തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നല്ലൊരു വഴിയാണിത്. കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ദഹനക്കേട്, മലബന്ധം, തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുന്നു.

പൊണ്ണത്തടി നിങ്ങളെ അലട്ടുന്നെങ്കില്‍ ആഹാരത്തില്‍ മുളപ്പിച്ച ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക. വൈകാതെ ഫലം അനുഭവിച്ചറിയാനാവും. ഇതിലെ നാരുകള്‍ ദഹനത്തിന് സഹായിക്കും, കൊഴുപ്പ് പുറംതള്ളാനും. വിശപ്പ് കുറയ്ക്കാനും കഴിയും.

ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുന്നതിനും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും, പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും, ഇവ സഹായിക്കുന്നു. Iron, Magnesium, Calcium, Manganese, Phosphorous, Potassium, Omega 3 Fatty Acid എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ധാരാളം വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. അതിനാല്‍ മുളപ്പിച്ച ധാന്യങ്ങള്‍ പോഷകാഹാരക്കുറവ് നികത്തുന്നു.

വിറ്റാമിന്‍ k ശരീരത്തിന് അത്യാവശ്യമോ ?

ആസ്ത്മ രോഗികള്‍ക്ക് ആശ്വാസമായി സ്മാര്‍ട്ട് ഇന്‍ഹേലര്‍