in , , , ,

ആസ്ത്മ രോഗികള്‍ക്ക് ആശ്വാസമായി സ്മാര്‍ട്ട് ഇന്‍ഹേലര്‍

Share this story

കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രകടമാവുന്ന രോഗമാണ് ആസ്ത്മ. ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ്. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട്, വിട്ടുമാറാത്ത ശ്വാസകോശ അണുബാധ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ആസ്ത്മ രോഗലക്ഷണങ്ങള്‍ മൂലം ഉറക്കമില്ലായ്മ, അമിതക്ഷീണം എന്നിവയുണ്ടാകുന്നു.

ആസ്ത്മ രോഗികള്‍ കൃത്യനിഷ്ഠതയോടെ മരുന്നുകള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. രോഗലക്ഷണങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ കൃത്യമായ അളവിലും സമയക്രമത്തിലും മരുന്നുകള്‍ ഉപയോഗിക്കുക തന്നെ വേണം. ആസ്ത്മയുടെ രോഗാവസ്ഥയില്‍ ആശ്വാസം പകരുന്ന ഏറ്റവും ഉചിതമായ ചികിത്സാമാര്‍ഗമാണ്. ഇന്‍ഹേലറുകള്‍ ആസ്മരോഗികളില്‍ ആശുപത്രിവാസവും ഇഞ്ചക്ഷനുകളും ഒഴിവാക്കാന്‍ സഹായിക്കുന്നു.

ആസ്ത്മ രോഗികള്‍ക്ക് ആശ്വാസമായി അവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സ്മാര്‍ട്ട് ഇന്‍ഹേലറുകളുടെ കണ്ടെത്തല്‍ പുതിയ പ്രതീക്ഷയേകുകയാണ്. ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടത് സ്മാര്‍ട്ട് ഇന്‍ഹേലറുകളെക്കുറിച്ചാണ്
ബ്ലൂടൂത്ത് വഴി മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കാവുന്ന പുതുതായി കണ്ടുപിടിച്ച സാങ്കേതികവിദ്യയാണ് സ്മാര്‍ട്ട് ഇന്‍ഹേലര്‍. ഉപയോഗിക്കുന്ന സമയത്തെയും തീയതിയെയും കുറിച്ചുള്ള ഡാറ്റ രേഖപ്പെടുത്താന്‍ സഹായിക്കുന്ന സെന്‍സര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ഓരോ ഉപയോഗത്തിലും രോഗിയുടെ അവസ്ഥ വ്യക്തമാക്കുന്നു. ഇത് ആസ്ത്മ രോഗികളെ നിരീക്ഷിക്കാനും അവരുടെ അവസ്ഥ നിയന്ത്രണവിധേയമാക്കാനും ഡോക്ടര്‍മാരെയും ആശുപത്രികളെയും സഹായിക്കുന്നു.

സ്മാര്‍ട്ട് ഇന്‍ഹേലറുകള്‍ക്ക് ഒരു സവിശേഷതയുണ്ട്, ഒരു ഇലക്ട്രോണിക് മോണിറ്റര്‍ ഉപകരണത്തില്‍ ഘടിപ്പിച്ച് മരുന്ന് എവിടെ, എപ്പോള്‍ ഉപയോഗിക്കുന്നു എന്ന് സ്വയം ട്രാക്ക് ചെയ്യുന്നു. ബ്ലൂടൂത്ത് വഴി ഈ വിവരങ്ങള്‍ രോഗിയുടെ മൊബൈല്‍ ഫോണിലെ ഒരു ആപ്പിലേക്കും ഡാഷ്ബോര്‍ഡിലേക്കും അയയ്ക്കുന്നു, അവിടെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ഏതെങ്കിലും രോഗിക്ക് വീണ്ടും രോഗം വന്നാല്‍, എങ്ങനെ പതിവായി മരുന്നുകള്‍ കഴിക്കുന്നു എന്നിവ മെഡിക്കല്‍ ടീമിന് ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയും.

പ്രായപൂര്‍ത്തിയായ ആസ്ത്മ രോഗികളില്‍ ഏകദേശം 17% പേര്‍ക്ക് ആസ്ത്മ നിയന്ത്രിക്കാന്‍ പ്രയാസമാണ്, അതായത് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കാരണം അവരുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയും ആഴ്ചയില്‍ ഒന്നിലധികം തവണ റിലീവര്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. നോര്‍ത്ത് ഷോര്‍ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സിസ്റ്റത്തിലെ ഗവേഷകയായ ജിസെല്ലെ മോസ്നൈം, ഇന്‍ഹേലിംഗ് ടെക്നിക് ശരിയാക്കുകയും മെഡിസിന്റെ ഉപയോഗത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്താല്‍ അത് 17% കുറയ്ക്കാന്‍ കഴിയുമെന്ന് 3.7% ആയി കുറയ്ക്കാന്‍ കഴിയുമെന്ന്അഭിപ്രായപ്പെടുന്നു.

5,000 ആസ്ത്മ രോഗികളെ അടിസ്ഥാനമാക്കി നടത്തിയ ഒരു ഗവേഷണത്തില്‍ നിന്ന് വ്യക്തമായത് ഇതാണ്, ഒരു രോഗി ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ശരിയായ രീതിയിലുള്ള ഇന്‍ഹേലര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍, അത് ആസ്ത്മയുടെ ലക്ഷണങ്ങള്‍ വഷളാക്കുകയും രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പുതിയ ഉപകരണങ്ങളും പുതിയ സാങ്കേതികവിദ്യകളും ഉണ്ടായിരുന്നിട്ടും, ഇന്‍ഹേലര്‍ ഫലപ്രദമായി ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടെന്നതും പ്രശ്‌നമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ബ്രേക്ക്ഫാസ്റ്റായി പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍

സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെ അവഗണിക്കരുതേ!