ശരീരഭാരം കുറയ്ക്കാനുളള ഭക്ഷണപാനീയങ്ങളുടെ പട്ടികയില്‍ കുറച്ചു കാലമായി ഗ്രീന്‍ ടീ ഒന്നാം സ്ഥാനത്തുണ്ട്. ആന്റീ ഓക്‌സിഡന്റുകളുടെ ശക്തികേന്ദ്രമായാണ് ഗ്രീന്‍ ടീയെ അറിയപ്പെടുന്നത്.
ഗ്രീന്‍ ടീ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുകയും അതോടൊപ്പം രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചുമ, ജലദോഷം ഇവയ്‌ക്കെതിരെ പോരാടുന്നു. അതു പോലെ തന്നെ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറുകളുടെ അപകടസാധ്യത കുറയ്ക്കുവാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതില്‍ ഗ്രീന്‍ ടീയ്ക്ക് വലിയ പങ്കാണുളളത്.