- Advertisement -Newspaper WordPress Theme
FOODആപ്പിളിലെ പോഷകഗുണങ്ങള്‍

ആപ്പിളിലെ പോഷകഗുണങ്ങള്‍

ആപ്പിളില്‍ അയേണ്‍ അടങ്ങിയത് കൊണ്ട് ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും. പതിവായി ആപ്പിള്‍ കഴിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ദിവസേന ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാം എന്ന് നാം വളരെ കാലം മുന്‍പ് തന്നെ കേള്‍ക്കുന്ന കാര്യമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒട്ടു മിക്ക എല്ലാ പോഷകങ്ങളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

വെള്ളത്തിനും ഊര്‍ജത്തിനും പുറമേ, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, കെ, കാല്‍സ്യം, വിറ്റാമിന്‍ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. ആപ്പിളില്‍ അയേണ്‍ അടങ്ങിയത് കൊണ്ട് ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും. പതിവായി ആപ്പിള്‍ കഴിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ആപ്പിള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത 22 ശതമാനം വരെ കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. ആസ്ത്മയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാനും ആപ്പിളിനാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫെറ്റോ കെമിക്കലുകളും പോളിഫിനോളുകളുമാണ് ഇതിനായി സഹായിക്കുന്നത്.

ആപ്പിളിലെ ആന്റിഓക്സിഡന്റ് അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ആപ്പിള്‍ കഴിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. മനുഷ്യരില്‍ നടത്തിയ മറ്റ് പഠനങ്ങള്‍, ആപ്പിള്‍ കഴിക്കുന്നത് ശ്വാസകോശ, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ സഹായകമാകുമെന്ന് കണ്ടെത്തി.

ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മിനറല്‍സും രക്തത്തിലെ കൊളസ്‌ടോള്‍ നിയന്ത്രിച്ച് സ്‌ട്രോക്ക് വരാതെ സംരക്ഷിക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme