- Advertisement -Newspaper WordPress Theme
HAIR & STYLEഗര്‍ഭകാലത്ത് നടത്തം കൊണ്ടുള്ള ഗുണങ്ങള്‍

ഗര്‍ഭകാലത്ത് നടത്തം കൊണ്ടുള്ള ഗുണങ്ങള്‍

ആരോഗ്യകരമായ എല്ലാ ജീവിതശൈലിയില്‍ വ്യായാമം ഉള്‍പ്പെടുത്തണം. ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് വ്യായാമം. ഗര്‍ഭകാലത്ത് പതിവായി വ്യായാമം ചെയ്യുന്നത് നടുവേദന, ക്ഷീണം തുടങ്ങിയ അസ്വസ്ഥതകള്‍ കുറയ്ക്കുന്നു.

ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യും. ഗര്‍ഭാവസ്ഥയിലെ വ്യായാമം ഗര്‍ഭകാല പ്രമേഹം, പ്രീക്ലാമ്പ്‌സിയ, സിസേറിയന്‍ പ്രസവം, നടുവേദന എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഗര്‍ഭിണികള്‍ക്കുള്ള ഏറ്റവും നല്ല വ്യായാമങ്ങളിലൊന്നാണ് നടത്തം. നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ ഓരോ ആഴ്ചയും 150 മിനിറ്റ് നടക്കുന്നത് പ്രധാനമാണെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കുന്നു. കുറഞ്ഞ ജനനഭാരം, മാസം തികയാതെയുള്ള പ്രസവം അല്ലെങ്കില്‍ ഗര്‍ഭം അലസല്‍ എന്നിങ്ങനെയുള്ള സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത ഇത് വര്‍ദ്ധിപ്പിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.

അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകള്‍ (എസിഒജി) ഗര്‍ഭകാലത്തെ നടത്തവും മറ്റ് മിതമായ വ്യായാമവും ഗര്‍ഭകാല പ്രമേഹം, പ്രീക്ലാംപ്സിയ, സിസേറിയന്‍ ഡെലിവറി വഴിയുള്ള പ്രസവം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നു.

ഗര്‍ഭകാലത്ത് പ്രതിരോധ ശേഷി കുറവായിരിക്കും. എന്നാല്‍ അതിനെ വര്‍ദ്ധിപ്പിക്കുന്നതിന് നടത്തം സഹായിക്കുന്നു. സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍ അത് ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ചെറുക്കാന്‍ നടത്തം സഹായകമാണ്.

പ്രസവ സമയം അടുക്കുന്തോറും പലപ്പോഴും സ്ത്രീകളില്‍ മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യത വരെ കൂടുതലാണ്. എന്നാല്‍ അത് കുറയ്ക്കാന്‍ നടത്തിനാകും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഗര്‍ഭകാലത്തെ നടത്തം സഹായിക്കും. ഇത് പലപ്പോഴും ഗര്‍ഭം സുഖകരമാക്കാനും സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme