in , , , , , , ,

വാതവേദന ശമിപ്പിക്കാന്‍ കരിങ്കുറഞ്ഞിപ്പൂക്കള്‍

Share this story

നീല കലര്‍ന്ന വെളള നിറമുളള ഭംഗിയുളള പൂക്കളാണ് കരിങ്കുറിഞ്ഞിയുടെത് സഹചരം, ദാസി, എന്നീ പേരുകളും കരിങ്കുറിഞ്ഞിക്കുണ്ട്. സമൂലമായും കരിങ്കുറിഞ്ഞിയെ ഉപയോഗിക്കാം.
വാതരോഗങ്ങള്‍ക്ക് അഗ്രയൗഷധമാണ് കരിങ്കുറിഞ്ഞി. ഒപ്പം ലൈംഗിക ബലഹീനതയും ബീജത്തിന്റെ എണ്ണക്കുറവും പരിഹരിക്കാന്‍ ഉപയോഗിക്കും. ഇതിന് പുറമേ അള്‍സര്‍ ത്വഗ്രോഗങ്ങള്‍,ദന്തരോഗങ്ങള്‍ ഇവയിലും കരിങ്കുറിഞ്ഞി പ്രയോജനപ്പെടുത്തുന്നു.

റെര്‍പെനോയ്ഡുകള്‍,ഫേളവനോയ്ഡുകള്‍, ആല്‍ക്കലോയ്ഡുകള്‍, സാപോണിന്‍, ഫൈറ്റോസ്റ്റിറോളുകള്‍ ഇവ കരിങ്കുറിഞ്ഞിഘടകമായ ഔഷധങ്ങളില്‍ പെടുന്നു.

കരിങ്കുറിഞ്ഞിപ്പൂവും ഇലയും വേരും ചതച്ചിട്ട് തിളപ്പിച്ച വെളളം ഇളംചൂടോടെ കവിള്‍ക്കൊളളുന്നത് ദന്തരോഗങ്ങള്‍ ശമിപ്പിക്കുന്നതോടൊപ്പം ഇളക്കം തട്ടിയ പല്ലുകള്‍ ഉറയക്കാനും സഹായിക്കുന്നു

വാതസംബന്ധമായ വേദനകള്‍ക്ക് കരിംകുറിഞ്ഞിപ്പൂവും ഇലയും ചതച്ച് പുരട്ടുന്നത് ആശ്വാസമേകും
പ്രമേഹരോഗി ഔഷധങ്ങള്‍ക്കൊപ്പം കരിങ്കുറിഞ്ഞിപ്പൂവിന്റെ നീര് 10 മില്ലീലിറ്റര്‍ വീതം രാവിലെ കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് സഹായിക്കുന്നു.

ഓട്‌സ് പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍

വൃക്കകളെ തകരാറിലാക്കുന്ന ശീലങ്ങള്‍