in , , , , , ,

മുഖത്ത് കരുവാളിപ്പ് പടരുന്നുവോ…..പരിഹാരമിതാ?

Share this story

മുഖത്തെ കരുവാളിപ്പ് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. കറുപ്പു നിറം പടരുന്നതാണ് കരുവാളിപ്പ് എന്നു പറയുന്നത്. പ്രായമേറുമ്‌ബോള്‍, സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല കാരണങ്ങളും മുഖത്തെ കരുവാളിപ്പിനു കാരണമായി പറയാം.മുഖത്തെ കരുവാളിപ്പു പ്രധാനമായും വേനല്‍ക്കാലത്താണ് കൂടുന്നത്. പ്രത്യേകിച്ചും സെന്‍സിറ്റീവായ ചര്‍മമമെങ്കില്‍ ഇതിനുളള സാധ്യത ഏറെ കൂടുതലുമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനു കാരണമാകുന്നത്. വെളുപ്പു ചര്‍മമുള്ളവരില്‍ ഇത് തെളിഞ്ഞു കാണുകയും ചെയ്യാം.

കരുവാളിപ്പിന് ഏറ്റവും ഫലപ്രദം വീട്ടു വൈദ്യം തന്നെയാണ്. കൃത്രിമ മരുന്നുകള്‍ ഇതിനായി ഉപയോഗിയ്ക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും. വീട്ടുവൈദ്യമാകട്ടെ, മിക്കവാറും നമ്മുടെ അടുക്കളയില്‍ നിന്നും ലഭിയ്ക്കന്ന വകകളാണ്. ഉണ്ടാക്കുവാനും പുരട്ടുവാനുമെല്ലാം വളരെ എളുപ്പം. ഇവ തയ്യാറാക്കാന്‍ പ്രത്യേകിച്ചൊരു സമയം കണ്ടെത്തുകയും വേണ്ട.

മുഖത്തെ കരുവാളിപ്പിന് പരിഹാരമായി തയ്യാറാക്കാവുന്ന അടുക്കളക്കൂട്ടുകള്‍, വീട്ടുവൈദ്യങ്ങള്‍ എന്തെല്ലാമെന്നറിയൂ,

കറ്റാര്‍ വാഴ

പല തരം ഗുണങ്ങള്‍ അടങ്ങിയ കറ്റാര്‍ വാഴ ചര്‍മത്തിനു സുഖം നല്‍കി കരുവാളിപ്പു മാറ്റാന്‍ സഹായിക്കുന്ന എളുപ്പ വഴിയാണ്.

കരുവാളിപ്പുള്ളിടത്തു കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടുക. ഇത് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതും നല്ലതാണ്. കറ്റാര്‍ വാഴ വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. കറ്റാര്‍ വാഴയില്‍ നാരങ്ങാനീരു കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പിന് നല്ലൊരു വഴിയാണ്. ഇതു തനിയെ പുരട്ടി മസാജ് ചെയ്യാം നാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടാം. ഏറെ ഗുണങ്ങള്‍ ചര്‍മത്തിന് നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ, മഞ്ഞള്‍ കൂട്ട്. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതില്‍ അല്‍പം നാരങ്ങാനീരു കലര്‍ത്തുന്നതു ഗുണം വര്‍ദ്ധിപ്പിയ്ക്കും.

മഞ്ഞള്‍

മഞ്ഞള്‍, പ്രത്യേകിച്ചും കസ്തൂരി മഞ്ഞളോ പച്ച മഞ്ഞളോ മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് പാലിലോ തൈരിലോ അരച്ചു കലക്കി പുരട്ടാം. നാരങ്ങാനീരു കലര്‍ത്തിയും ഉപയോഗിയ്ക്കാം. തൈരില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും ഇതുകൊണ്ടു ലഭിയ്ക്കും. ഇത് മുഖത്തിന് നിറം നല്‍കും.

പുളിച്ച തൈര്

പുളിച്ച തൈര് മുഖത്തെ കരുവാളിപ്പിനുള്ള നല്ലൊരു പ്രകൃതിദത്ത വഴിയാണ് . ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. അല്‍പം പുളിച്ച തൈര് ഉപയോഗിയ്ക്കുന്നത് മുഖത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കും. തൈരില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരു ചേര്‍ക്കുന്നതും ഗുണം വര്‍ദ്ധിപ്പിയ്ക്കും.

കുക്കുമ്ബര്‍

കുക്കുമ്ബര്‍ കരുവാളിച്ച ചര്‍മത്തിനുള്ള നല്ലൊരു പരിഹാര വഴിയാണ്. ഇതിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ചര്‍മത്തെ സുഖപ്പെടുത്താനും ഇതു സഹായിക്കും. കരുവാളിപ്പ് അകറ്റും. വെയില്‍ കൊണ്ടുള്ള ടാന്‍ മാറാനും വാടിയ ചര്‍മത്തിന് പുതുമ നല്‍കാനുമെല്ലാം കുക്കുമ്ബര്‍ ഏറെ നല്ലതാണ്. ഇത് അരച്ചു മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഇതിന്റെ നീരു മുഖത്തു പുരട്ടാം. വെള്ളരിക്കയുടെ നീരായാലും മതിയാകും. ഇതിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കാന്‍ സാധിയ്ക്കും.

ഓറഞ്ച്

ഓറഞ്ച് മുഖത്തെ പാടുകളും കരുവാളിപ്പുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ്. ഓറഞ്ചിന്റെ നീരില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലക്കി മുഖത്തു പുരട്ടി അല്‍പം കഴിയുമ്‌ബോള്‍ കഴുകിക്കളയാം.

തക്കാളി ജ്യൂസ്, മോര്

തക്കാളി ജ്യൂസ്, മോര് എന്നിവ മിക്‌സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ മോര് രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്‌സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. മോര് നല്ലൊരു ബ്ലീച്ചംഗ് ഏജന്റിന്റെ ഗുണം ചെയ്യും. ഇതിലെ ലാക്ടിക് ആസിഡ് ആണ് ഈ ഗുണം നല്‍കുന്നത്. തക്കാളിയ്ക്കും ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്.

ഉരുളക്കിഴങ്ങ്

മുഖത്തെ കരുവാളിപ്പിനുള്ള നല്ലൊരു പരിഹാരമാണ് ഉരുളക്കിഴങ്ങ് നീര് . ഇത് മുഖത്തു പുരട്ടാം. ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.

ആഗോള ആരോഗ്യസുരക്ഷയ്ക്ക് ടിബിക്കെതിരായ പോരാട്ടം പ്രധാനം: ഡോ.ലൂസിക ഡിറ്റിയു

രാത്രിയില്‍ കൂടുതല്‍ തവണ മൂത്രം ഒഴിക്കുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണം ആകാം