- Advertisement -Newspaper WordPress Theme
FITNESSപുരുഷന്മാരിലെ സ്തനാര്‍ബുദവും ലക്ഷണങ്ങളും

പുരുഷന്മാരിലെ സ്തനാര്‍ബുദവും ലക്ഷണങ്ങളും

സ്തനാര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് സ്ത്രീകളെ മാത്രം ബാധിക്കുന്ന രോഗമാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ സ്തനാര്‍ബുദം സ്ത്രീ ശരീരത്തെ മാത്രം ബാധിക്കുന്ന ഒരു അവസ്ഥയല്ല, പുരുഷന്മാരിലും ഇതേ പ്രശ്‌നം കണ്ടുവരുന്നുണ്ട്. വളരെ കുറച്ചു പേരില്‍ മാത്രമാണ് രോഗാവസ്ഥ സ്ഥിരീകരിയ്ക്കുന്നതെങ്കിലും ഇതിനുള്ള സാധ്യത ഗൗരവത്തോടെ തന്നെകാണേണ്ടതുണ്ട്.

പ്രായം കൂടിയ പുരുഷന്മാരിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍ കണ്ടുവരുന്നത്. 50 വയസ് കഴിഞ്ഞവരിലാണ് ഇതുവരെ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഇടയ്ക്കിടെയുള്ള പരിശോധന നടത്തിക്കൊണ്ട് അപകടകരമായ രീതിയിലേയ്ക്ക് രോഗാവസ്ഥ നീങ്ങുന്നത് തടയാന്‍ കഴിയും എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

പുരുഷന്മാരിലെ സ്തനാര്‍ബുദം

ഒരു സ്തനത്തില്‍ വേദനയില്ലാത്ത മുഴ കണ്ടുവരുന്നത്, നിപ്പിള്‍ ഉള്ളിലേയ്ക്ക് വലിയുകയോ നിപ്പിളില്‍ നിന്ന് ഡിസ്ചാര്‍ജ് ഉണ്ടാകുകയോ ചെയ്യുന്നത്, സ്തനങ്ങളില്‍ നനവ് പടരുന്ന അവസ്ഥ, സ്തനത്തിലോ നിപ്പിളിലോ നിറവ്യത്യാസം അനുഭവപ്പെടുന്ന അവസ്ഥ, ഇവയെല്ലാം പുരുഷന്മാരിലെ സ്തനാര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ലിംഫില്‍ വീക്കം, സ്തനങ്ങളിലും സമീപത്തെ അസ്ഥികളിലും വേദന അനുഭവപ്പെടുക തുടങ്ങിയവയെല്ലാം രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.

പുരുഷന്മാരില്‍ പ്രധാനമായും ബാധിയ്ക്കുന്നത് 3 തരത്തിലുള്ള സ്തനാര്‍ബുദങ്ങളാണ്.

ഇന്‍വേസിവ് ഡക്റ്റല്‍ കാര്‍സിനോമ: ഡക്റ്റ് ഏരിയയില്‍ ആരംഭിച്ച് സ്തനങ്ങളുടെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യപിയ്ക്കുന്നതാണ് ഇത്.

ഇന്‍വേസിവ് ലോബുലാര്‍ കാര്‍സിനോമ: ലോബുല്‍ ഏരിയയില്‍ രൂപപ്പെടുന്ന ക്യാന്‍സര്‍ കോശങ്ങള്‍ പിന്നീട് സ്തനങ്ങളിലെ മുഴുവന്‍ കലകളിലേയ്ക്കും വ്യാപിയ്ക്കുന്നതാണ് ഈ ക്യാന്‍സര്‍ വിഭാഗം.

ഡക്റ്റല്‍ കാര്‍സിനോമ ഇന്‍സിറ്റു (DCIS): ഡക്റ്റ് ഏരിയയിലെ ലൈനിംഗ് ഭാഗത്താണ് ഈ വിഭാഗം സ്തനാര്‍ബുദം ബാധിയ്ക്കുന്നത്. എന്നാല്‍ ഇത് മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിയ്ക്കില്ല എന്നത് പ്രത്യേകതയാണ്.

പുരുഷന്മാരിലെ സ്തനാര്‍ബുദം തിരിച്ചറിയാനായി മമ്മോഗ്രാം, അള്‍ട്രാ സൗണ്ട്, നിപ്പിള്‍ ഡിസ്ചാര്‍ജ് ടെസ്റ്റ് എന്നിവ ചെയ്യാം. ഇടയ്ക്കിടെ പരിശോധന നടത്തുന്നതും നേരത്തെ തിരിച്ചറിയാന്‍ സാധിയ്ക്കുന്നതും ചികിത്സയില്‍ ഗുണം ചെയ്യും.

ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ മികച്ച ഒരു ഓങ്കോളജിസ്റ്റിനെ സമീപിയ്ക്കുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെ ശാരീരികാവസ്ഥയും ലക്ഷണങ്ങളും പരിഗണിച്ച് ശരിയായ ചികിത്സ നിര്‍ദേശിയ്ക്കും. സര്‍ജറി, കീമോ തെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി അല്ലെങ്കില്‍ ടാര്‍ഗെറ്റഡ് തെറാപ്പി തുടങ്ങിയ സാധ്യതകള്‍ നിലവില്‍ ലഭ്യമാണ്. കൃത്യമായ ചികിത്സയും പരിചരണവും കൊണ്ട് ഈ അവസ്ഥയെ മറികടക്കാന്‍ കഴിയും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme