in , , , , , , ,

മുടിയിലെ വിവിധ മാറ്റങ്ങള്‍ (നിറം മാറ്റം കട്ടികുറയല്‍) ശാരീരിക രോഗത്തിന്റെ സൂചനയാകുമോ

Share this story

മുടിയുടെ ആരോഗ്യം ശാരീരികാരോഗ്യവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരാളുടെ തലയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം രോമകൂപങ്ങള്‍ ഉണ്ടായിരിക്കുമെന്നാണു കണക്ക്. ഇതില്‍ 90 ശതമാനം വരെ വളര്‍ന്നു കൊണ്ടിരിക്കുന്ന മുടിയാണ് (അനാജന്‍ മുടി) ഇതു വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാം എന്നു വച്ചാല്‍ മുടിയുടെ നീളം അതിന്റെ അനാജന്‍ അഥവാ വളര്‍ന്നു കൊണ്ടിരിക്കുന്ന അവസ്ഥയുടെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ത്ഥം പിന്നീടു വളര്‍ച്ച നില്‍ക്കുകയും, മുടികൊഴിയാറായ അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. ഇതിനെ ടീലൊജന്‍ എന്നാണു പറയുക. ഏതാണ്ടു പത്തു ശതമാനത്തോളം രോമകൂപങ്ങള്‍ ഈ അവസ്ഥയില്‍ എത്തിയവയാണ്. ഏകദേശം മൂന്നു മാസത്തോളമാണ് ടീലൊജന്റെ ദൈര്‍ഘ്യം അങ്ങനെ വരുമ്പോള്‍ സാധാരണഗതിയില്‍ ഒരു ദിവസം നൂറു മുടി വരെ കൊഴിയാം

ജനിതകഘടകങ്ങള്‍, വംശം എന്നിവ അനുസരിച്ചു മുടിയുടെ നിറത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം അതുപോലെ ബാഹ്യ ഘടകങ്ങളും മുടിയുടെ നിറവ്യത്യാസത്തിനുഹേതു ആയേക്കാം ചില മരുന്നുകള്‍, ഡൈ, സിമന്റ് മുതലായവ ഉദാഹരണങ്ങളാണ് ചില ചര്‍മരോഗങ്ങളും ജനിതക അസുഖങ്ങളും മുടിയുടെ നിറവ്യത്യാസത്തിനു കാരണമാവാറുണ്ട്. നേരത്തേ സൂടെ നിറവ്യത്യാസത്തിനു കാരണമാവാറുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ പല രോഗങ്ങളും മുടിയുടെ നിറഞ്ഞെഘടനയെ അല്ലെങ്കില്‍ മുടി കൊഴിച്ചിലിന്റെ തോതിനെ ബാധിച്ചേക്കാം. പ്രോട്ടീന്‍ കുറവു മൂലം (ഇതു പോഷകാഹാരക്കുറവു മൂലമോഅല്ലെങ്കില്‍ കുടിലിനെയോ, വ്യക്കയെയോ ബാധിക്കുന്ന അസുഖങ്ങള്‍ മൂലമോ ആകാം) മുടി വരണ്ടതും നിറവും തിളക്കവും കുറഞ്ഞതും കൂടുതല്‍ മൃദുവായതും ആയി മാറുന്നു. SLE ,സിഫിലിസ് തുടങ്ങി പല രോഗങ്ങളിലും മുടികൊഴിച്ചില്‍ പ്രധാന ലക്ഷണമാണ്.

വേണ്ടത് ഒരു നിമിഷത്തെ ലഹരി; കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍

കയ്യിലെയും കാലിലെയും കട്ടിയുളള തൊലി വരണ്ടമുഖ ചര്‍മ : ഉറപ്പായും ഫലംതരുന്നു