- Advertisement -Newspaper WordPress Theme
HAIR & STYLEവൈറ്റമിനുകള്‍ ഇങ്ങനെ കഴിക്കാമോ

വൈറ്റമിനുകള്‍ ഇങ്ങനെ കഴിക്കാമോ

വൈറ്റമിന്‍ ഗുളികകളും സപ്ലിമെന്റെുകളും അനാവശ്യമായും അമിതമായും ഉപയോഗിക്കുന്നത് അപകടരമാണ്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷണമാണ് ഉത്തമം

ഭക്ഷണത്തിലെ പോഷകക്കുറവുകളെ അതിജീവിക്കാന്‍ വൈറ്റമിനുകളും മിനറലുകളുമൊക്കെ അടങ്ങിയ മള്‍ട്ടിവൈറ്റമിന്‍ ഗുളികകള്‍ക്കു കഴിയുമെന്നു പതിറ്റാണ്ടുകളോളം നമ്മള്‍ കരുതിയിരുന്നു. മാത്രമല്ല ആഹാരത്തിനു നല്‍കാന്‍ കഴിയാത്ത ആരോഗ്യവും ഊര്‍ജവുമൊക്കെ നല്‍കാന്‍ അവയ്ക്കാകുമെന്നും കരുതിയിരുന്നു. എന്നാല്‍ ഏറെ പ്രചാരം നേടിയ മള്‍ട്ടിവൈറ്റമിന്‍ ഗുളികകള്‍ക്കു പോലും അവകാശപ്പെടുന്നത്ര പ്രയോജനമില്ലെന്നു ഗവേഷകര്‍ തിരിച്ചറിഞ്ഞതോടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷണം തന്നെയാണു പ്രധാനമെന്നു പരക്കെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

പോഷകങ്ങളും ധാതുക്കളുമൊക്കെ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആരോഗ്യവും ആയുസ്സുമെല്ലാം മെച്ചപ്പെടുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അവയ്ക്കു തുല്യമായി സപ്ലിമെന്റുകള്‍ ഉപയോഗിച്ചവരില്‍ അതേ പ്രയോജനം കിട്ടിയതായി തെളിവുമില്ല. ജേണല്‍ ഒഫ് അമേരിക്കാന്‍ കാര്‍ഡിയോളജിയില്‍ വന്ന പഠന റിപ്പോര്‍ട്ടുപ്രകാരം പതിവായി മള്‍ട്ടിവൈറ്റമിന്‍ ഉപയോഗം ഹ്യദയാരോഗ്യത്തില്‍ ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ലെന്നും വ്യക്തമാക്കി. ശരാശി ആരോഗ്യമുളള ഒരു വ്യക്തിക്കും മള്‍ട്ടിവൈറ്റമിനുകളോ വൈറ്റമിന്‍ സപ്ലിമെന്റുകളോ ആവശ്യമില്ല.
എന്നാല്‍ ചില പ്രത്യേക അവസ്ഥകളില്‍ ഗര്‍ഭിണികള്‍ക്ക്, 50 വയസ്സിനു മുകളില്‍ പ്രയമുളളവര്‍ക്ക്, വിശപ്പില്ലായ്മ അനുഭവപ്പെടുന്നവര്‍ക്ക്, ശരിയായുളള ഭക്ഷണം കഴിക്കാത്തവര്‍ക്ക്, എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങല്‍ നേരിടുന്നവര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉളളവര്‍, കുഞ്ഞുങ്ങള്‍ എന്നിവര്‍ക്കു സപ്ലിമെന്റുകള്‍ ആവശ്യമായിവരാം. എന്നാല്‍ അവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം
കഴിക്കുന്നതാണ് ഉത്തമം

വിദഗ്ധ നിര്‍ദേശമില്ലാതെ വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതു ചിലപ്പോള്‍ അപകടകരമായി എന്നും വരാം. പല വൈറ്റമിനുകളും കൊഴുപ്പില്‍ മാത്രം ലയിക്കുന്നവയാണ്. ( വൈറ്റമിന്‍ എ, ഡി, ഇ,കെ) ഇവ അധികമായി എത്തിയാല്‍ ശരീരത്തില്‍ നിന്നു പുറത്തുപോകില്ല. അത് അപകടകരമായി എന്നു വരാം മാത്രമല്ല അമിതമായി വൈറ്റമിനുകള്‍ ശരീരത്തിലെത്തുന്നതിലൂടെ പലരോഗാവസ്ഥകളും വരാം. സമീകൃതമായ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങള്‍ക്കും ധാകുക്കള്‍ക്കും ഈ അപകടസാധ്യതയില്ല ഇക്കാരണങ്ങളാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ വെറുതേ രണ്ട് വൈറ്റമിന്‍ ഗുളിക കഴിച്ചേക്കാം എന്ന ചിന്ത ഇതോടെ ഉപേക്ഷിക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme