ഫിംഗർ പ്രിന്റ് ഫേഷ്യൽ റെക്കഗ്നീഷ്യനും പോലെ ശ്വസന രീതിയും ഇനി നിങ്ങളുടെ തിരിച്ചറിയൽ രേഖയാകും. നിങ്ങളുടെ ശ്വസന രീതി കൈ രേഖ പോലെ തന്നെ മൗലികമാണ് എന്നാണ് പുതിയ പഠനം പറയുന്നത്. നേസൽ റെസ്പിറേറ്ററി സിഗ്നേച്ചർ എന്നാണ് ഇതിനെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തിക്കും സവിശേഷമായുള്ള ഈ ശ്വസന രീതി ആ വ്യക്തിയുടെ ശരീരഭാരതയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള ചില അറിവുകൾ നൽകുമെന്നും ഗവേഷകർ പറയുന്നു.
ബോഡി മാസ് ഇൻഡക്സ് ഉൽക്കണ്ട വിഷാദം എന്നിവയ്ക്കുള്ള സാധ്യത തുടങ്ങിയ വിവരങ്ങൾ ലഭിക്കും. കമ്പ്യൂട്ടർ അൽഗോരിതത്തിന്റെ സഹായത്തോടെ അകത്തേക്ക് എടുക്കുന്ന വായു അളവ് ശ്വസന നിരക്ക് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പരിശോധിച്ചാണ് ഈ വിവരങ്ങൾ പ്രവചിക്കുന്നത്. ഇസ്രായേലിലെ വെയ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ വ്യക്തികളിലെ നാസ്വാദോരങ്ങളിലൂടെയുള്ള ശ്വസന രീതി വിശകലനം ചെയ്യുന്നതിനുള്ള പുറമേ ധരിക്കാവുന്ന ഒരു ഉപകരണവും വികസിപ്പിച്ചിട്ടുണ്ട്. കരണ്ട് ബയോളജി ജനപ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം പറയുന്നത് മൂക്കിലൂടെയുള്ള സസന രീതി ഒരാളുടെ വർഷങ്ങളോളം ഒരേപോലെ തന്നെ ആയിരിക്കുമെന്നാണ്.