സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്ക് ഇപ്പോള്‍ കൂടി വരികയാണ്. പലര്‍ക്കും പല രീതിയിലാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്.
ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണമായ നെഞ്ച് വേദന മിക്കപ്പോഴും സ്ത്രീകളില്‍ കണ്ടെന്ന് വരില്ല. പകരം നെഞ്ചിനകത്ത് ഭാരം, ഗ്യാസ്ട്രബില്‍, തലകറക്കം, ശ്വാസംമുട്ടല്‍, ഏമ്പക്കം, മനംപുരട്ടല്‍ മുകള്‍ വയറ്റില്‍ വേദന തുടങ്ങിയ വ്യത്യസ്ഥമായ ലക്ഷണങ്ങളാണ് കാണുക.
കൂടാതെ സ്ഥിരമായ തളര്‍ച്ച, ശേഷികുറവ്, നെഞ്ചിടിപ്പ്, കാലുകളില്‍ നീര് തുടങ്ങിയവയും സ്ത്രീകളില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
കൊഴിപ്പ് അധികമുള്ള ആഹാരങ്ങള്‍ ഒഴിവാക്കുക
ഉപ്പുകുറഞ്ഞ ഭക്ഷണം, കൃത്യമായ വ്യായാമം, ഭാരം കുറയ്ക്കുക, പ്രഷറിനുള്ള മരുന്നുകള്‍ തുടങ്ങിയവയിലൂടെ രക്ത സമ്മര്‍ദ്ദം നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാം.
കര്‍ശനമായ ആഹാര നിയന്ത്രണം, സ്ഥിരമായ വ്യായാമം, ഗുളികളും ഇന്‍സുലിനും ഇവയിലൂടെ പ്രമേഹം നിയന്ത്രണവിധേയമാക്കുക.
ആഴ്ചയില്‍ നാല് ദിവസമെങ്കിലും 30 മിന്നിട്ട് വ്യായാമം ചെയ്യുക. സ്ഥിരവും ഊര്‍ജസ്വലവുമായ നടത്തം, ജോഗിങ്, നീന്തല്‍, സൈക്കിളിംങ്, നൃത്തം ഇവയൊക്കെ ഉത്തമ വ്യായാമങ്ങളാണ്.
ഒരു ദിവസം നാലുമണിക്കൂറില്‍ കൂടുതല്‍ സ്ഥിരമായി ഇരുന്നാല്‍ ഹൃദ്രോഗ സാധ്യാത ഇരട്ടിയാകും.
ആര്‍ത്തവ മിരാമത്തിനുമുന്‍പ് സ്ത്രീകള്‍ ഹൃദ്രോഗത്തില്‍ നിന്ന് ഒരു പരിധിവരെ സുരക്ഷിതരാണ്. പ്രമേദം, രക്തസമ്മര്‍ദ്ദം ഇവയുള്ള സ്ത്രീകള്‍ക്ക് ഇത് ബാധകമല്ല. നേരത്തെ ആര്‍ത്തവവിരാമം വന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്.
ശരിയായ ജീവിത രീതി, മാനസിക സന്തോഷം,ചിട്ടയായ വ്യായാമം ഭക്ഷണം എന്നിവയിലൂടെ നമ്മുടെ തീവിതത്തില്‍ നിന്ന് ഹൃദ്രോഗത്തെ അകറ്റി നിര്‍ത്താം
in FEATURES, FOOD, HAIR & STYLE, HEALTH, LIFE, LIFE - Light