സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിന്‍ 2023 ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. എന്‍.കെ. അറോറ
സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് വികസിപ്പിച്ച ‘ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ -സെര്‍വാവാക്കാണ്’ (ക്യൂ.എച്ച്.പി.വി.) 200 മുതല്‍ 400 വരെ രൂപയ്ക്ക് വിപണില്‍ ലഭ്യമാക്കുക.
വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന വാക്സിനാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. 2000 മുതല്‍ 3000 രൂപവരെയാണ് വിദേശവാക്സിന്റെ വില. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന തദ്ദേശീയ വാക്സിന്‍ ഒമ്പതുമുതല്‍ പതിന്നാലുവരെ വയസ്സുള്ള പെണ്‍കുട്ടികളിലാണ് കുത്തിവെക്കുക. ആദ്യഡോസ് ഒമ്പതാം വയസ്സിലും അടുത്ത ഡോസ് 6.12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കില്‍ മൂന്ന് ഡോസ് വാക്സിന്‍ സ്വീകരിക്കണം.
ക്യൂ.എച്ച്.പി.വി.യില്‍ വൈറസിന്റെ ഡി.എന്‍.എ.യോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറഞ്ഞു