in

ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാതെയാണ് കോണ്ടം ഉപയോഗിക്കുന്നതെങ്കില്‍ പണി കിട്ടും

Share this story

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം . ഏറ്റവും എളുപ്പമുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഒന്നായതിനാല്‍ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ ഒഴിവാക്കാനുള്ള മികച്ച മാര്‍ഗം കൂടിയാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങള്‍ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്. കോണ്ടം ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ഒന്ന്…

നിങ്ങള്‍ക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങിക്കുക. ഇവ നമ്മുക്ക് കൂടുതല്‍ സുരക്ഷിതം നല്‍കുന്നു. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് ഇവ സഹായിക്കും.

രണ്ട്…

ഒരിക്കലും ചൂടുള്ള സ്ഥലങ്ങളില്‍ കോണ്ടം സൂക്ഷിക്കരുത്. ജനലിന്റെ അടുത്തോ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മറ്റ് സ്ഥലങ്ങളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. മിതമായ തരത്തില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്.

മൂന്ന്…

ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഉപയോ?ഗിക്കുമ്പോള്‍ മിക്ക പുരുഷന്മാരും കോണ്ടത്തിന് തകരാറുണ്ടോ എന്നത് പരിശോധിക്കാന്‍ മറന്ന് പോകാറുണ്ട്. കോണ്ടത്തില്‍ ചെറിയ ദ്വാരങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇത് ?ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ലൈം?ഗിക രോ?ഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നാല്…

ഒരേ സമയം ഒന്നിലധികം കോണ്ടം ഉപയോഗിക്കരുത്. കോണ്ടം നിറം മാറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അത് ഉപയോഗിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

സ്വകാര്യ ആശുപത്രികളിലെ കാലാവധി തീരാറായ വാക്‌സിനുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

നിങ്ങള്‍ ദുഖിച്ചാല്‍ നിങ്ങളുടെ പല്ലുകളും ‘ദുഖിയ്ക്കും’