in , , , , ,

വ്യായാമത്തിന് മുന്‍പ് കാപ്പി കുടിക്കുന്നത് ശീലമാക്കൂ, ഭാരം കുറയ്ക്കു

Share this story

രാവിലെ ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് ഏറെയും. ഉന്മേഷദായകം ആണെന്നു മാത്രമല്ല ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും ഇതിനു കഴിയും. ബി വൈറ്റമിനുകള്‍, പൊട്ടാസ്യം, മാംഗനീസ്, ഫോളേറ്റ്, മഗ്‌നീഷ്യം ഇവയും കാപ്പിയില്‍ ഉണ്ട്. വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാനും കാപ്പിയ്ക്ക് കഴിയും എന്ന് വിദഗ്ധര്‍. വ്യായാമം ചെയ്യുന്നതിന് മുന്‍പ് കടുപ്പത്തില്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് ഗുണകരമാണത്രേ. പരമാവധി കൊഴുപ്പിനെ കത്തിച്ചു കളയാന്‍ ഏതു സമയത്ത് കാപ്പി കുടിക്കണം എന്നും അറിയണമെന്ന് ജേണല്‍ ഓഫ് ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സ്‌പോര്‍ട്‌സ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
എയ്‌റോബിക് വ്യായാമം ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് 3 മില്ലിഗ്രാം / കി.ഗ്രാം കഫീന്‍ അതായത് കടുപ്പത്തില്‍ ഒരു കാപ്പി കുടിക്കുന്നത് ഫാറ്റ് ബേണ്‍ ചെയ്യുന്ന നിരക്ക് കൂട്ടുമെന്ന് ഗ്രനാഡാ സര്‍വകലാശാലയിലെ ഫിസിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

വ്യായാമം വൈകുന്നേരമാണ് ചെയ്യുന്നതെങ്കില്‍ കഫീന്റെ ഫലങ്ങള്‍ കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. സ്‌പോര്‍ട്‌സ് താരങ്ങള്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനായി കഫീന്‍ സപ്ലിമെന്റുകള്‍ കുടിക്കാറുണ്ട്. വ്യായാമം ചെയ്യുന്ന സമയത്ത് ഓക്‌സിഡേഷന്‍ വര്‍ധിപ്പിക്കാന്‍ അഥവാ കൊഴുപ്പ് കത്തിച്ചു കളയുന്നത് വര്‍ധിപ്പിക്കാന്‍ കഫീന്‍ സഹായിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു.

32 വയസിനോടടുത്ത 15 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഏഴു ദിവസത്തെ ഇടവേളയില്‍ ഒരു വ്യായാമം 4 തവണ ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെട്ടു. രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും 3 ാഴ/സഴ കഫീനോ ഡമ്മി ഗുളികകളോ ഇവര്‍ക്കു നല്‍കി. എല്ലാവരും നാലു തരത്തിലും ടെസ്റ്റ് പൂര്‍ത്തിയാക്കി.

ഓരോ വ്യായാമത്തിനു മുന്‍പും അവസാനം കഴിച്ച ഭക്ഷണം, ശാരീരിക വ്യായാമം തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചു. വ്യായാമം ചെയ്യുന്ന സമയത്തുള്ള കൊഴുപ്പിന്റെ ഓക്‌സിഡേഷന്‍ കണക്കാക്കി.

കാപ്പി കുടിച്ച ശേഷം വ്യായാമം

എയ്‌റോബിക് വ്യായാമം ചെയ്യുന്നതിന് അമണിക്കൂര്‍ മുന്‍പ് കഫീന്‍ ഉള്ളില്‍ ചെന്നാല്‍ പരമാവധി ഫാറ്റ് ബേണ്‍ ചെയ്യും എന്ന് പഠനത്തില്‍ തെളിഞ്ഞു. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതു സമയത്തും വ്യായാമം ചെയ്യാം. എന്നാല്‍ വൈകുന്നേരമാണ് കൂടുതല്‍ ഫലം ലഭിക്കുന്നത്. കാപ്പി കുടിച്ച ശേഷം മിതമായ വ്യായാമം ചെയ്താല്‍ പോലും അത് ഫാറ്റ് ബേണ്‍ ചെയ്യുന്ന പ്രക്രിയയെ വേഗത്തിലാക്കുമെന്ന് തെളിഞ്ഞു.
ശരീരഭാരം കുറയ്ക്കാന്‍ നമ്മളില്‍ പലര്‍ക്കും ആഗ്രഹമുണ്ട്. ഒരു കപ്പ് കാപ്പി കുടിച്ചാല്‍ ഭാരം എളുപ്പത്തില്‍ കുറയുമെങ്കിലും ഗര്‍ഭിണികളും ഉത്കണ്ഠ, ഹൈപ്പര്‍ ടെന്‍ഷന്‍, ഉറക്ക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉള്ളവരും കാപ്പി ഒഴിവാക്കണം

ബോഡി ഷേപ്പ് നിലനിര്‍ത്താനുള്ള രഹസ്യക്കൂട്ടുമായി കത്രീന കൈഫ്

തടി കുറയ്ക്കാന്‍ ഉപവാസം നല്ലതോ…?