in , ,

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകള്‍

Share this story

വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്‍ക്കുന്നു.
പാര്‍ശ്വഫലങ്ങള്‍:
താരന്‍, മുടി കൊഴിച്ചില്‍, വയറ്റില്‍ പ്രശ്‌നങ്ങള്‍
പരിശോധിക്കുന്നതിന് എങ്ങനെ:
വെളിച്ചെണ്ണ തുടര്‍ച്ചയായി 6 മണിക്കൂര്‍ നേരം ഫ്രീസറില്‍ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂര്‍ണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്‌ടെങ്കില്‍ എണ്ണ പൂര്‍ണമായും കട്ട പിടിക്കില്ല

തേയില പൊടി

ഉപയോഗിച്ച തേയില പൊടി കളര്‍ ചേര്‍ത്ത് ചേര്‍ക്കുന്നു. കൂടാതെ കാന്തപൊടിയും ചേര്‍ക്കുന്നു.
പാര്‍ശ്വഫലങ്ങള്‍ :
ശ്വാസ കോശ പ്രശ്‌നങ്ങള്‍
പരിശോധിക്കുന്നതിന് എങ്ങനെ:
ഒരു ടിഷ്യു പേപ്പറില്‍ വെള്ളം നനച്ചു അല്‍പം തേയില പൊടി വിതറുക, ചുവന്ന കളര്‍ കാണപെട്ടാല്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ട്.

തേന്‍

പഞ്ചസാര സിറപ്പ് കളര്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുന്നു
പാര്‍ശ്വഫലങ്ങള്‍ :
പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ
പരിശോധിക്കുന്നതിന് എങ്ങനെ:
തേന്‍ ഒരു പഞ്ഞിയില്‍ മുക്കി കത്തിക്കുക. ശുദ്ധമായ തേന്‍ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കില്‍ മറ്റ് ചേരുവകള്‍ ഉണ്ടെങ്കില്‍ പൊട്ടലും ചീറ്റലും കേള്‍ക്കാം

മഞ്ഞള്‍ പൊടി

മെന്റയില്‍ യെല്ലോ എന്ന രാസവസ്തു ചേര്‍ക്കുന്നു
പാര്‍ശ്വഫലങ്ങള്‍ :
തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്‌നങ്ങള്‍
പരിശോധിക്കുന്നതിന് എങ്ങനെ:
കുറച്ചു വെള്ളത്തില്‍ അല്പം മഞ്ഞള്‍ പൊടി കലര്‍ത്തുക. ഇരുണ്ട മഞ്ഞ നിരമാണെങ്കില്‍ അതില്‍ മെന്റയില്‍ യെല്ലോ കലര്‍ത്തിയിട്ടുണ്ട്.

പഞ്ചസാര

യുറിയ, ചോക്ക് പൌഡര്‍ തുടങ്ങിയ മിക്‌സ് ചെയ്യുന്നു
പാര്‍ശ്വഫലങ്ങള്‍ :
ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍
പരിശോധിക്കുന്നതിന് എങ്ങനെ:
വെള്ളത്തില്‍ കലര്‍ത്തി നോക്കുക , ചോക്ക് പൗഡര്‍ അടിയില്‍ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയയുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും.

മുളക് പൊടിയിലെ മായം

മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേര്‍ക്കു ന്നത്. നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേര്‍ക്കുന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല. ഭക്ഷ്യവസ്തുക്കളില്‍ ചേര്ക്കാ ന്‍ അനുവാദമില്ലാത്ത ഇത് കരള്‍- വൃക്കത്തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
അല്‍പം മുളക് പൊടി വെള്ളത്തിലിട്ട്‌നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും. മായം ഒഴിവാക്കാന്‍ മുളക് വാങ്ങി പൊടിപ്പിച്ച് ഉപയോഗിക്കുക.

മഞ്ഞള്‍പ്പൊടി/മല്ലിപ്പൊടിയിലെ മായം

മഞ്ഞളില്‍ നിറവും തൂക്കവും കൂട്ടാനായി ലെഡ്ക്രോമേറ്റും ചോളപ്പൊടിയുമൊക്കെ ചേര്‍ക്കാറുണ്ട്. മല്ലിപ്പൊടിയില്‍ അറക്കപ്പൊടിയും ചാണകപ്പൊടിയും എസന്‍സ് നീക്കിയ മല്ലി പൊടിച്ചുമാണ് ചേര്‍ക്കുന്നത്. സാമ്പാര്‍പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ തവിട് പൊടിച്ചതും നിറം ചേര്‍ത്ത് സ്റ്റാര്‍ച്ചും ചേര്‍ക്കുന്നതായും കാണുന്നു.
മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്. മല്ലിപ്പൊടി അല്‍പം വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ദുര്‍ഗലന്ധവുമുണ്ടാകും.

പാലിലെ മായം കണ്ടെത്താം


തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേര്‍ന്നിട്ടുണ്ടെന്ന് സംശയിക്കാം. മായം കലര്‍ന്ന പാല്‍ തിളപ്പിച്ചശേഷം ചെറുതായി നാക്കിന്‍ തുമ്പില്‍ മുട്ടിച്ചാല്‍ നല്ല തരിപ്പുണ്ടാകും.
പാലിനു രൂക്ഷ ഗന്ധമുണ്ടോയെന്ന് നോക്കണം. മായവും ആന്റിബയോട്ടിക്ക് വസ്തുക്കളും ചേര്‍ത്താല്‍ അങ്ങനെ സംഭവിക്കും. പാലിന് മഞ്ഞനിറമുണ്ടോയെന്ന് ശ്രദ്ധിക്കുക. ചിലപ്പോള്‍ ഇത് പൊട്ടാസ്യം ഡൈക്രോമേറ്റ് ചേര്‍ത്തതുകൊണ്ടാവാം.പാലില്‍ രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നെയ്യോ, തൈരോ ഉണ്ടാക്കാനാവില്ല.

അരിയിലെ മായം


വെളുത്ത അരി റെഡ്ഓക്സൈഡ് ചേര്‍ത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമൊക്കെ നിറം കൂട്ടാനും കളറുകള്‍ ചേര്‍ക്കാ റുണ്ട്. ഭാരം വര്‍ധിപ്പിക്കാനായി ചേര്‍ക്കുന്ന പല വര്‍ണ്ണക്കല്ലുകളും മാര്‍ബിള്‍ കഷണങ്ങളുമൊക്കെയാണ് മറ്റൊന്ന്. അരിയില്‍ ചേര്‍ക്കാന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേര്‍ക്കുന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാര്ത്ഥാങ്ങളും ചേര്‍ക്കാറുണ്ട്. തവിടും തവിടെണ്ണയും മിക്സ് ചെയ്ത് കളര്‍ നല്‍കാനായി അരിയില്‍ ചേര്‍ക്കു ന്നതായും കാണുന്നു.
അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേര്‍ത്തതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേര്‍ത്തതിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക. യഥാര്‍ത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ എങ്കിലും അവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാന്‍ഡ് നോക്കി വാങ്ങുക.

ഗര്‍ഭകാലത്ത് തന്നെ അമിതഭാരം ഒഴിവാക്കിയാല്‍ പ്രസവശേഷം ഫിറ്റ്നെസ്സ് തിരിച്ചുപിടിക്കാം

വിവാഹസല്‍ക്കാരത്തിന് മയക്കുമരുന്ന്; സംഭവം തിരുവനന്തപുരത്ത്, നാലുപേര്‍ പിടിയില്‍