- Advertisement -Newspaper WordPress Theme
LIFEഹൈപ്പര്‍ ആക്ടിവിറ്റി: ആത്മഹത്യാപ്രവണത കൂടുതല്‍ സ്ത്രീകളിലെന്ന് പഠനം

ഹൈപ്പര്‍ ആക്ടിവിറ്റി: ആത്മഹത്യാപ്രവണത കൂടുതല്‍ സ്ത്രീകളിലെന്ന് പഠനം

അമിതമായ പ്രവര്‍ത്തനാവേശം കാണിക്കുന്നതും ഒരു രോഗലക്ഷണമാണ്. എല്ലാകാര്യത്തിലും അല്‍പം മുന്നില്‍നില്‍ക്കണമെന്ന താല്‍പര്യമാണ് ‘ഹൈപ്പര്‍ ആക്ടിവിറ്റി’യിലേക്കു നയിക്കുന്നത്. ഇതിന്റെ അടിത്തറ വളരെ സങ്കീര്‍ണ്ണമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങളുള്ളവരില്‍ ആത്മഹത്യാ പ്രവണത ഏറ്റവും കൂടുതല്‍ കാട്ടുന്നത് സ്ത്രീകളാണെന്നും ടൊറന്റോ സര്‍വകലാശാലയിലെ ഒരു പഠനം സൂചിപ്പിക്കുന്നു.

കാനഡയില്‍ 21,744 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. എഡിഎച്ച്ഡി (ഹൈപ്പര്‍ ആക്ടിവിറ്റി) പ്രകടിപ്പിച്ച മുതിര്‍ന്നവരില്‍ ഏഴില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ നാലില്‍ ഒരാള്‍ സ്ത്രീകളായിരുന്നു.

ഹൈപ്പര്‍ ആക്ടിവിറ്റി പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യാപ്രണവ കാട്ടിയ
പുരുഷന്മാരേക്കാള്‍ ഏഴിരട്ടിയാണ് സ്ത്രീകളുടെ എണ്ണം. ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള സ്ത്രീകള്‍ സ്വയം രോഗനിര്‍ണ്ണയം നടത്തുകയും മാനസികമായി കൂടുതല്‍ ദുര്‍ബലരാകുകയും ചെയ്യുന്നതാണ് ആത്മഹത്യാ പ്രവണതയിലേക്കു നയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരക്കാരില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയവ അമിതമായ അളവില്‍ കാണപ്പെടും.

ഹൈപ്പര്‍ ആക്ടിവിറ്റിയെന്നാല്‍ അമിതമായ ഊര്‍ജ്ജസ്വലതയും ഉത്സാഹവും മാത്രം കാട്ടുക എന്നര്‍ത്ഥമില്ല.  അനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം ഏര്‍പ്പെടുക മാത്രമല്ല പകല്‍ക്കിനാവ് കണ്ട് സമയം കളയുന്നവരിലും സമാന രോഗലക്ഷണങ്ങളുണ്ടാകാമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടാകുന്ന തകരാറുകളും ഇതിലേക്കു നയിച്ചേക്കാം.

വിഷാദരോഗം, കടുത്ത ദാരിദ്ര്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കുട്ടിക്കാലത്തെ ശാരീരിക പീഡനം എന്നിവയും ഇത്തരം പ്രശ്‌നങ്ങളിലേക്കു പലരെയും തള്ളിവിട്ടേക്കാം. രണ്ട് പതിറ്റാണ്ടിനിടയില്‍ ഡെന്‍മാര്‍ക്കില്‍ നടത്തിയ പഠനത്തിലും എഡിഎച്ച്ഡി ഉള്ള വ്യക്തികളുടെ ആത്മഹത്യാശ്രമത്തിന്റെ തോത് ഈ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരേക്കാള്‍ കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme