തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഐസൊലേഷനിലുള്ള രോഗികള്‍ക്ക് മരുന്നും ആഹാരവും ഇനി ശ്രീചിത്തിര എത്തിച്ച് നല്‍കും. ഹോസ്പിറ്റല്‍ ഐ.ടി. വിഭാഗം നിര്‍മ്മിച്ച രണ്ടാമത്തെ റോബോട്ടായ ശ്രീചിത്തിര കോവിഡ് ഐസൊലേഷന്‍ രോഗികള്‍ മാത്രമുള്ള ഹെറിറ്റേജ് വാര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ഡോകേ്ടഴ്‌സിന് രോഗികളോട് നേരില്‍ കണ്ട് സംസാരിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനവും റോബോട്ടിലുണ്ട്. ഹോസ്പിറ്റലിലെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ ഐ.ടി വിഭാഗം നിര്‍മ്മിച്ച ശ്രീഉത്തര എന്ന റോബോട്ട് നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.