ആരോഗ്യപരമായ പല ശീലങ്ങളും നമുക്കു നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. അസുഖം തടയാനും ആരോഗ്യം നല്‍കാനും ഇത് ഏറെ സഹായിക്കുകയും ചെയ്യും. വളരെ ലളിതമായി നമുക്കു ചെയ്യാവുന്ന പല വിദ്യകളുമുണ്ട്. ഇത്തരം വിദ്യകളില്‍ ഒന്നാണ് രാത്രി കിടക്കും മുന്‍പ് ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിയ്ക്കുകയെന്നത്.
ഏറെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. മിതമായി കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും. നമ്മുടെ കാരണവന്മാര്‍ പണ്ടുപയോഗിച്ചിരുന്നത് പ്രധാനമായും വെളിച്ചെണ്ണ തന്നെയായിരുന്നു. എന്നാല്‍ ആ തലമുറ ഏറെക്കുറെ രോഗങ്ങളില്‍ നിന്നും വിമുക്തവുമായിരുന്നു. വെളിച്ചെണ്ണ ദോഷകരമല്ലെന്നു തെളിയിക്കാന്‍ ഇതിലും വലിയ തെളിവും ആവശ്യമില്ല.
ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതുകൊണ്ടുതന്നെ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ് വെളിച്ചെണ്ണ. പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് ഏറെ ഗുണകരമാണ്. ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്
മഞ്ഞളും ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇതിലെ കുര്‍കുമിനാണ് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നത്. ധാരാളം പോളിഫിനോളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്.
വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.
എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള്‍ പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞള്‍ പൊടി കഴിക്കുന്നത് ഗുണം ചെയ്യും. മഞ്ഞള്‍ പൊടിയുടെയും വെളിച്ചെണ്ണയുടെയും ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. രാത്രി ഉറങ്ങുന്നതിന് മുമ്ബ് ഒരു നുള്ള് മഞ്ഞള്‍ പൊടി കഴിച്ചിട്ട് ഉറങ്ങിയാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.