- Advertisement -Newspaper WordPress Theme
FOOD'ഡാര്‍ക്ക് സര്‍ക്കിള്‍സ്' മാറാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

‘ഡാര്‍ക്ക് സര്‍ക്കിള്‍സ്’ മാറാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഡാര്‍ക്ക് സര്‍ക്കിള്‍സ്’ അഥവാ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ്. ഉറക്കമില്ലായ്മയും സ്ട്രെസും മൊബൈൽ ഫോൺ ഉപയോഗവുമൊക്കെ ഇതിന് കാരണമാണ്.  ഇതു കൂടാതെ മോശം ഭക്ഷണക്രമം മൂലവും കൺതടങ്ങളിലെ കറുപ്പ് കാണപ്പെടാം. വിറ്റാമിനുകും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാം. അത്തരത്തില്‍ കണ്‍തടങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ചീര 

രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തിന്‍റെ ഘടന മെച്ചപ്പെടുത്താന്‍ ചീര സഹായിക്കും. വിറ്റാമിൻ കെ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

2. ബദാം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. പപ്പായ 

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പപ്പായ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ ഇവ കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളെ അകറ്റാനും സഹായിക്കും. 

4. ഓറഞ്ച് 

ഓറഞ്ചിൽ വിറ്റാമിൻ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളാജൻ വർധിപ്പിക്കാനും ചർമ്മത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും അതിലൂടെ കണ്ണിന് ചുറ്റുമുള്ള അടയാളങ്ങളെ കുറയ്ക്കാനും സഹായിക്കും. 

5. വാള്‍നട്സ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

6. തക്കാളി

രക്തചംക്രമണം വർധിപ്പിച്ച് ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നതിലൂടെ കണ്ണുകൾക്ക് താഴെയുള്ള അതിലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ തക്കാളി സഹായിക്കുന്നു. തക്കാളിയിൽ ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ലൈക്കോപീൻ, ഇതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme