- Advertisement -Newspaper WordPress Theme
HEALTHമുഖത്തെ ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍

മുഖത്തെ ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍

മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്ന ബ്ലാക്ക്ഹെഡ്‌സ് പലരെയും അലട്ടുന്ന പ്രശ്നമാണ്. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പഞ്ചസാര

ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ പഞ്ചസാര ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇതിനായി ഒരു ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ കുറച്ച് പഞ്ചസാര വിതറി ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം.  

2. ഉപ്പ് 

ഉപ്പും ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ നല്ലതാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട് ആണ് ബ്ലാക്ക്ഹെഡ്‌സ് നീക്കം ചെയ്യാന്‍ സഹായിക്കുന്നത്. ഉപ്പിനൊപ്പവും ചെറുനാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കാം. കാരണം നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനായി ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടി ഉരസാം. 

3. പപ്പായ 

പപ്പായ, പാൽപ്പൊടി, ചെറുനാരങ്ങാനീര്, അരിപ്പൊടി എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ശേഷം മൃദുവായി സ്‌ക്രബ് ചെയ്യുക. 15 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം. 

4. വാഴപ്പഴം- ഓട്സ്- തേന്‍

ഒരു വാഴപ്പഴം ഉടച്ചത്, രണ്ട് സ്പൂൺ ഓട്സ് പൊടിച്ചത്, ഒരു സ്പൂൺ തേൻ എന്നിവ എടുക്കുക. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

5. വെളിച്ചെണ്ണ

ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇനി ഇത്  മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ നന്നായി കഴുകിക്കളയുക. 

6. ചെറുനാരങ്ങ

ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു കഷ്ണം കറുവാപ്പട്ടയും ഒരു നുള്ള് തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. 

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme