കൊയ്ക്ക കഴിഞ്ഞ പാടങ്ങളില്‍ വെളളരി നടുന്നൊരു ക്യഷിരീതി പണ്ടേ ഉണ്ടായിരുന്നു. അത്രമേല്‍ നിത്യജിവിതത്തില്‍ ആഹാരമായും ഔഷധമായും വെളളരി ഇണങ്ങി നില്‍ക്കുന്നു. വെളളരിയുടെ വേരും ഫലവും വിത്തും ഇലയും പൂവുമെല്ലാം വിവിധ രോഗങ്ങളില്‍ ഔഷധമാക്കാറുണ്ട്. മൂത്രാശയ രോഗങ്ങളില്‍ അഗ്രൗഷധമാണ് വെളളരി. വെളളരിക്കയിലെ കയപിന് പിന്നില്‍ കുക്കൂര്‍ ബിറ്റാസിന്‍ എന്ന ഘടകമാണ് ഈ ഘടകം കൂടുന്തോറും വെളളരിയുടെ കയപും കൂടും. പച്ചയക്കും പാകപ്പെടുത്തിയും വെളളരിക്ക ഭക്ഷണമാക്കാം.
വെളളരിയും വെളളരിവിത്തുകളും മൂത്രവര്‍ധകമാണ്. മൂത്രാശയക്കല്ലുകള്‍, മൂത്രച്ചുടിച്ചില്‍, അമിതദാഹം.മൂക്കിലൂടെയുളള രകതസ്രാവം, അമിതാര്‍ത്തവം,ചുട്ടു പുകച്ചില്‍, ഛര്‍ദി ഇവയില്‍ വെളളരിക്കയും വിത്തുകളും ഏറെ ഗുണം ചെയ്യും. ശരീരത്തിന് കുളിര്‍മ പകരുന്നതിനാല്‍ സുശീതള എന്നൊരു പേര് വെളളരിക്കുണ്ട്. ത്രപുഷ, സുധാവസ, പീതപുഷപി, ദീര്‍ഘപര്‍ണി ഇവ വെളളരിയുടെ വിവിധ പേരുകളില്‍ ചിലതാണ്.
വെളളരിയില്‍ ജലാംശം സമ്യദ്ധമായി അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍, ധാതുലവണങ്ങള്‍, അമിനോ അമ്ലങ്ങള്‍. ഫാറ്റി അമ്ലങ്ങള്‍, ഫീനോളിക് അമ്ലങ്ങള്‍ വിറ്റാമിനുകളായ എ.ബി.സി.കെ എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ,യും സി.യും സമ്യദ്ധമായുണ്ട്. വീട്ടിലുണ്ടലുണ്ടായ വെളളരിക്ക തൊലിയോടെ ഉപയോഗിക്കൊ വെളളരിയുടെ ഇനമനുസരിച്ച് കായയുടെ വലുപ്പത്തിലും വ്യത്യാസമുണ്ടാകും. സുഖ പ്രസവദ ഘ്യതം. അശമരിഹര കഷായം, ദധിക ഘ്യതം ഇവ വെളളരി ഘടകമായ ഔഷധങ്ങളില്‍ ചിലതാണ്.
വെളളരി ചതച്ച് 50 മില്ലീലിറ്റര്‍ നീരെടുത്ത് സമം വെളളം ചേര്‍ത്ത് കൂടിക്കുന്നത് വേദനയോട്് കൂടിയ മൂത്രച്ചുടിച്ചിലിന് ആശ്വാസമേകും.
വെളളരിയുടെ മാതളവും വെളളവും ചേര്‍ത്ത് ചൂടു കാലത്ത് കുടിക്കുന്നത് ദാഹമകറ്റി ശരീരത്തിന് കുളിര്‍മ പകരും.
ഔഷധങ്ങള്‍ക്കൊപ്പം 10 ഗ്രാം വെളളരി അരിഞ്ഞ് ചൂട്് ചോറിലോ ചൂട് കഞ്ഞിവെളളത്തിനൊപ്പമോ ആഴചയില്‍ രണ്ട് തലണ കഴിക്കുന്നത് മൂത്രാശയക്കല്ലു ളളവര്‍ക്ക് ഗുണം ചെയ്യും.
തൊലി മാറ്റിയ വെളളരി നല്ലെണ്ണയില്‍ കാച്ചിപ്പുരട്ടുന്നത് പൊളളല്‍ ശമിപ്പിക്കും.
ചര്‍മത്തിന് ഗുണം ചെയ്യുന്നതിനാല്‍ സൗന്ദര്യവര്‍ധക ലേപനങ്ങളില്‍ വെളളരി പ്രധാന ഘടകമാണ്
കണ്ണിന്റെ ചൂടകറ്റാന്‍ വെളളരി അരച്ച്് കണ്‍ പോളകളില്‍ പുരട്ടാം