in , ,

ഹൃദയം നിലക്കും സെക്കന്റുകള്‍ക്കുള്ളില്‍: രാത്രി ലക്ഷണങ്ങള്‍ ഏറെ അപകടം

Share this story

ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഓരോ ദിവസവും ഇത്തരം രോഗാവസ്ഥകള്‍ മൂലം മരണപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ പലപ്പോഴും പലരും ഗ്യാസ് ആണെന്ന് പറഞ്ഞ് അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തന്നെ പിന്നീട് അത് ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ പലപ്പോഴും രോഗമായി ഉടലെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെങ്കിലും അതിന്റെ ഫലമായി ഹൃദയാഘാതം വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്. പലപ്പോഴും എല്ലാ ലക്ഷണങ്ങളും ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. എന്നാല്‍ ചില അവസ്ഥകളില്‍ ശ്വാസതടസ്സം ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ പലപ്പോഴും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. നിങ്ങളുടെ ഹൃദയത്തെ പരിപാലിക്കുന്നതിനുള്ള ചില വഴികള്‍ എന്തൊക്കെയെന്ന് നോക്കാം അതിലുപരി ശരീരം രാത്രി കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കിടക്കുമ്പോള്‍ ശ്വസന പ്രശ്‌നങ്ങള്‍

നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടെന്നതിന്റെ ആദ്യ ലക്ഷണം പലപ്പോഴും ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി കിടക്കുമ്പോള്‍ ശ്വാലമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടാണ്. അത് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം അവസ്ഥയില്‍ ശ്വാസംമുട്ടല്‍ ഉണ്ടാവുന്ന അവസ്ഥ പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഡോക്ടറെ കണ്ട് പരിഹാരം കാണേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗുരുതരമായ ഹൃദയസ്തംഭനത്തിലേക്ക് നിങ്ങളെ എത്തിക്കും.

ശ്വാസം മുട്ടല്‍ നിസ്സാരമല്ല

നിങ്ങളില്‍ തുടര്‍ച്ചയായി ശ്വാസം മുട്ടലുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ഹൃദയസ്തംഭനത്തിലേക്കുള്ള വഴി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് ഇത്തരം സംഭവിക്കുന്നത്. പല്‍മണറി എഡിമ എന്ന അവസ്ഥയാണ് ഇതിന് പിന്നില്‍. പലപ്പോഴും ആസ്ത്മയുടെ ലക്ഷണങ്ങള്‍ക്ക് സമാനമായി നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ രാത്രിയിലാണ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.

കണങ്കാലിലും കാലിലും വീക്കം

പലപ്പോഴും കണങ്കാലിലും കാലിലും വീക്കം കിടക്കാന് നേരമാവുമ്പോഴേക്ക് ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ഹൃദയം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എ്ന്നതാണ് അര്‍ത്ഥമാക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ നിങ്ങളുടെ ഹൃദയം പലപ്പോഴും പ്രവര്‍ത്തിക്കുന്നതില്‍ തടസ്സം നേരിടുമ്പോള്‍ അത് രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കുന്നു. അത് മാത്രമല്ല ഇത് സിരകളില്‍ തടസ്സങ്ങളും സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി കാലുകളിലെ ടിഷ്യൂവില്‍ ദ്രാവകം അടിഞ്ഞ് കൂടുന്നു. ഇത് മൂലം പല വിധത്തിലുള്ള പ്രശ്‌നങ്ങളും വേദനയും അസ്വസ്ഥതയും ഉണ്ടാവാം. ഇതെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുന്നു.

ശരീരഭാരം കൂടും

പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ അത് ഹൃദയ പ്രശ്‌നങ്ങള്‍ മൂലമാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. ശരീരത്തിലെ അധികദ്രാവകം വര്‍ദ്ധിക്കുന്നതാണ് പലപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത്. ഇത് നിങ്ങളുടെ വയറിന് ചുറ്റും കണങ്കാലിന് ചുറ്റും, പാദങ്ങളിലും എല്ലാം ജലാംശം വര്‍ദ്ധിക്കുന്നത് വഴിയാണ് സംഭവിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം രാത്രിയില്‍ ഗുരുതരമായി മാറുന്നു എന്നതില്‍ സംശയം വേണ്ട. വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സാധ്യത കുറക്കാന്‍

പലപ്പോഴും ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിനുള്ള സാധ്യത കുറക്കുന്നതിനാണ് നമ്മളെല്ലാവരും നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടത്. അതിനായി ആദ്യം പുകവലി ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം പുകവലി അനാരോഗ്യത്തെ വിളിച്ച് വരുത്തും എന്നതില്‍ സംശയം വേണ്ട. കൂടാതെ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ശീലമാക്കുക. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. അതോടൊപ്പം തന്നെ ആക്റ്റീവ് ആയി ഇരിക്കുന്നതിനും ശ്രദ്ധിക്കുക. വ്യായാമത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നടത്തം, നീന്തല്‍ തുടങ്ങിയവ ശീലമാക്കുക. ഇതെല്ലാം ഹൃദയാരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു.

സ്ത്രീകളെ ബാധിക്കുന്ന വിവിധ തരത്തിലുള്ള മാനസിക പ്രശന്ങ്ങള്‍

ഗര്‍ഭപാത്രം താഴേക്കു ഇറങ്ങിവരുമോഎന്താണ് ലക്ഷണങ്ങള്‍