in , , , , , , ,

താരനെ അകറ്റി മുടി അഴകോടെ വളര്‍ത്താം

Share this story

താരന്‍ ഉണ്ടാകുന്നത് അസ്വസ്ഥതയ്ക്ക് ഉണ്ടാക്കും. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായി താരന്‍ നിലനില്‍ക്കും. മാത്രമല്ല, താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. നന്നായി ശ്രദ്ധിച്ചാല്‍ താരന്‍ വരാതെ സൂക്ഷിക്കാനും, താരനകറ്റാനും സാധിക്കും. ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ക്ക് പകരാതെനോക്കാനുമാവും.

മുടിയില്‍ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാല്‍ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. തോര്‍ത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരന്‍ പകരാനുള്ള പ്രധാന കാരണം. ഇതൊഴിവാക്കുക. സ്വന്തമായി ചീപ്പും തോര്‍ത്തും ഉപയോഗിക്കാം.

പച്ചിലത്താളിക്കും താരന്‍ അകറ്റാന്‍ കഴിവുണ്ട്. ചെമ്പരത്തിയുടെ തളിരിലകള്‍ ഒരു ദിവസം വെള്ളത്തിലിട്ട്വച്ച് അതേ വെള്ളത്തില്‍ ഇലകള്‍ അരച്ചു പിഴിഞ്ഞെടുക്കുക. ഈ താളി ഉപയോഗിച്ചു തലമുടി കഴുകിയാല്‍ തലമുടിക്ക് തിളക്കമേറുകയും താരന്‍ നശിക്കുകയും ചെയ്യും.

മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അല്‍പ്പം ഉപ്പും ചേര്‍ത്ത് തലയില്‍ തിരുമ്മുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ നാരങ്ങാനീരുമായി കൂട്ടിക്കലര്‍ത്തി തലയില്‍ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുക. ഈ രണ്ടു മാര്‍ഗങ്ങളും ഇടയ്ക്കിടെ ചെയ്യാം. താരന് നല്ലൊരു പ്രതിവിധിയാണിവ.

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ കുഴപ്പമുണ്ടോ?

വിറ്റാമിന്‍ k ശരീരത്തിന് അത്യാവശ്യമോ ?