in , , , , , , ,

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ കുഴപ്പമുണ്ടോ?

Share this story

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ അതിറോസ്‌ക്ലീറോസിസ് വരാന്‍ സാധ്യതയുണ്ട്. ഇവരില്‍ കൂടുതലായി കാണുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇത്തരക്കാരില്‍ അരവണ്ണം, ബോഡിമാസ് ഇന്‍ഡക്‌സ്, രക്തസമ്മര്‍ദം, രക്തത്തിലെ ലിപ്പിഡ് നില,ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലായി കാണപ്പെടും.

പ്രഭാത ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വൈറ്റമിന്‍, മിനറല്‍, ഫൈബര്‍, പഴങ്ങള്‍, മുട്ട, ഓട്സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുത്തണം. ഇവയില്‍ ഏതിന്റെയെങ്കിലും കുറവുണ്ടായാല്‍ പഠനത്തില്‍ ശ്രദ്ധക്കുറവ്, ക്ഷീണം, വിളര്‍ച്ച, കിതപ്പ്, വളര്‍ച്ച മുരടിക്കല്‍ തുടങ്ങിയവ ഉണ്ടാകും. കുട്ടികള്‍ക്കു ശരീര വളര്‍ച്ചയ്ക്കും മുതിര്‍ന്നവര്‍ക്കു കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഭക്ഷണത്തില്‍ പോഷകമൂല്യം ഉറപ്പുവരുത്തണം.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തിനും സിര്‍ക്കാഡിയന്‍ റിഥത്തില്‍ മാറ്റം വരാനും കാരണമാകും. ക്ഷീണത്തിനൊപ്പം ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന അവസ്ഥയ്ക്കും ഇത് കാരണമാകും. മാനസികാവസ്ഥ, ശ്രദ്ധയില്ലായ്മ, ഭക്ഷണക്രമത്തിലെ പാളിച്ചകള്‍ എന്നിവ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്.

ആരോഗ്യപൂര്‍ണമായ ഭക്ഷണം രാവിലെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അതിരോസ്‌ക്ലീറോസിസ്, പ്രമേഹം, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരാനുള്ള സാധ്യത കുറവായിരിക്കും. രാത്രിഭക്ഷണം കഴിഞ്ഞു മണിക്കൂറുകള്‍ക്കു ശേഷമാണു പ്രഭാത ഭക്ഷണം. ബ്രെയ്ന്‍ ഫുഡ് എന്നാണ് പ്രഭാതഭക്ഷണം അറിയപ്പെടുന്നതു തന്നെ. എത്ര തിരക്കാണെങ്കിലും പ്രഭാതഭക്ഷണം മുടക്കരുത്.
പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് പാലും ഏതെങ്കിലുമൊരു പഴവും കഴിക്കുമ്പോഴാണു പോഷകം പൂര്‍ണമാവുക.

ടൈപ്പ് 1 പ്രമേഹം: സാധാരണ ഭക്ഷണം കഴിക്കാമെന്ന് ഐസിഎംആര്‍

താരനെ അകറ്റി മുടി അഴകോടെ വളര്‍ത്താം